മ്യാന്‍മര്‍: റോഹിങ്ങ്യന്‍ മുസ്‌ലീങ്ങള്‍ക്ക് നേരെ മ്യാന്‍മര്‍ പട്ടാളം നടത്തിയ ഞെട്ടിക്കുന്ന കൊലപാതങ്ങളും, ബാലാത്സംഗങ്ങളും പീഡനങ്ങളും വ്യക്തമാക്കി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന് മുമ്പില്‍ വെച്ച റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം മ്യാന്‍മര്‍ പട്ടാളം ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ് എന്നാണ് എഴുതിയിരിക്കുന്നത്.
440 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ബര്‍മ്മീസ് ആര്‍മി സ്ത്രീകളെ മരത്തില്‍ ബന്ധികളാക്കി ബലാത്സംഗം ചെയ്തതായും, രക്ഷപ്പെടാന്‍ ശ്രമിച്ച പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചതായും പറയുന്നുണ്ട്. മുളവടി, സിഗരറ്റ് കുറ്റി, വാക്‌സ് എന്നിവ പീഡനങ്ങള്‍ക്ക് പട്ടാളം വ്യാപകമായി ഉപയോഗിച്ചു. ഗ്രാമവാസികള്‍ രക്ഷപ്പെടാതിരിക്കാന്‍ പട്ടാളമേധാവികള്‍ ചുറ്റും മൈന്‍ വിതറി.
“”ഇത്രയും ഭീകരമായി കുറ്റകൃത്യങ്ങളെപ്പറ്റി ഒരിക്കലും അറിയേണ്ടി വന്നിട്ടില്ല”” അന്വേഷണ കമ്മീഷന്‍ തലവനായ മാര്‍സുക്കി ഡാറുസ്മാന്‍ പറഞ്ഞു.
കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ മിന്‍ ഓങ്ങ് ലാങ്ങ് ഉള്‍പ്പെടെ ഉള്ള മ്യാന്‍മര്‍ പട്ടാളമേധാവികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ഇപ്പൊഴും 1700 ഓളം റോഹിങ്ങ്യന്‍ മുസ്‌ലീങ്ങള്‍ എല്ലാ മാസവും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു.