സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഗുണനിലവാരമില്ല: ഭക്ഷ്യ സുരക്ഷാവകുപ്പ്
Kerala
സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഗുണനിലവാരമില്ല: ഭക്ഷ്യ സുരക്ഷാവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2013, 12:13 pm

[]തിരുവനന്തപുരം: സംസ്ഥാനത്തെ ##റേഷന്‍കട കളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ തോത് വര്‍ധിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ മാവേലി സ്‌റ്റോര്‍, ത്രിവേണി സ്‌റ്റോര്‍, ലാഭം മാര്‍ക്കറ്റ്, എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.[]

ഇവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കള്‍ പരിശോധനയ്ക്കായി റീജണല്‍ ലബോറട്ടറികളിലേക്ക് അയച്ചിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളിലും ധാന്യങ്ങള്‍ സംഭരിക്കുന്നത് ശരിയായ രീതിയിലല്ല. തണുപ്പുള്ള തറയില്‍ നേരിട്ട് ചാക്കുകള്‍ വെക്കുന്നത് പൂപ്പല്‍ ബാധയ്ക്കും കാരണമാകുന്നുണ്ട്.

സ്ഥലപരിമിതിയില്ലെന്നതാണ് മിക്ക റേഷന്‍ കടകളുടേയും പ്രധാന പ്രശ്‌നം. ഓണത്തിന് മുന്നോടിയായി പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.

അരി, മല്ലി, ചെറുപയര്‍, തുവരപ്പരിപ്പ്, മഞ്ഞള്‍, ജീരകം എന്നിവയാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.