ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക മെഡിക്കല്‍ സംഘം ചൈനയിലേക്ക് പോകുന്നു. കൊറോണ മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 908 ആയ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ഞായറാഴ്ച മാത്രം 97 പേരാണ് ചൈനയില്‍ മരണപ്പെട്ടത്.
ജനുവരിയില്‍ ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ ജനറലായ ടെഡ്രോസ് അധനൊം ചൈനയില്‍ വെച്ച് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇതിനുള്ള നടപടികള്‍ ചൈന സ്വീകരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞായറാഴ്ചത്തെ കണക്കു പ്രകാരം പുതുതായി 3062 പേര്‍ക്കാണ് ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40171 ആയി.
നേരത്തെ കൊറോണ വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒപ്പം ചൈനയ്ക്ക് സാമ്പത്തിക സാഹായം നല്‍കാനും സംഘടന ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
2003 ല്‍ പടര്‍ന്നു പിടിച്ച സാര്‍സ് വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2002-2003 വര്‍ഷങ്ങളില്‍ സാര്‍സ് (സിവിയര്‍ അക്ക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം) മൂലം ലോകത്താകമാനം മരിച്ചത് 774 പേരാണ്. സാര്‍സ് വൈറസിന്റെ ജെനിറ്റിക് കോഡും കൊറോണയുടെ ജെനിറ്റിക് കോഡും തമ്മില്‍ സാമ്യമുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.