| Tuesday, 27th December 2016, 8:56 am

ആളുകള്‍ക്ക് സൊറ പറഞ്ഞിരിക്കാന്‍ പറ്റിയ വെറും ക്ലബ്ബ് മാത്രമാണ് ഐക്യരാഷ്ട്ര സഭ: ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


വലിയ സാധ്യതകളുണ്ടായിട്ട് പോലും ആളുകള്‍ക്ക് സൊറ പറഞ്ഞിരിക്കാന്‍ പറ്റിയ ക്ലബ്ബ് മാത്രമായിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ. ജനുവരി 20ന് ശേഷം ഐക്യ രാഷ്ട്രസഭയില്‍ പഴയപടിയായിരിക്കില്ല കാര്യങ്ങള്‍. ട്രംപ് ട്വീറ്റ് ചെയ്തു.


വാഷിങ്ടണ്‍:  വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അനധികൃത കുടിയേറ്റത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് നിയുക്ത അമേരിക്കന്‍ പ്രസഡിന്റ് ഡൊണാള്‍ഡ് ട്രംപ്.

വലിയ സാധ്യതകളുണ്ടായിട്ട് പോലും ആളുകള്‍ക്ക് സൊറ പറഞ്ഞിരിക്കാന്‍ പറ്റിയ ക്ലബ്ബ് മാത്രമായിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ. ജനുവരി 20ന് ശേഷം ഐക്യ രാഷ്ട്രസഭയില്‍ പഴയപടിയായിരിക്കില്ല കാര്യങ്ങള്‍. ട്രംപ് ട്വീറ്റ് ചെയ്തു.

ഇസ്രഈല്‍പലസ്തീന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് താത്പര്യമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്ത്യഘട്ടത്തില്‍ ഇസ്രഈല്‍ അനുകൂല നിലപാടാണ് ട്രംപ് സ്വീകരിച്ചിരുന്നത്.

പലസ്തീനിലെ അനധികൃത കുടിയേറ്റങ്ങള്‍ ഇസ്രഈല്‍ നിര്‍ത്തിവെക്കണമെന്ന് യു.എന്‍ രക്ഷാസമിതിയാണ് പ്രമേയം പാസാക്കിയിരുന്നത്.

പലസ്തീനില്‍ ഇസ്രഈല്‍ തുടരുന്ന അനധികൃത കുടിയേറ്റങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലക്ക് ഇതെതിരാണെന്നും വ്യക്തമാക്കുന്ന രക്ഷാസമിതി പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാസാക്കിയിരുന്നത്.

അതേ സമയം പ്രമേയം നിലനില്‍ക്കെ അനധികൃത നിര്‍മാണ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇസ്രഈല്‍.

Latest Stories

We use cookies to give you the best possible experience. Learn more