| Sunday, 29th October 2023, 1:55 pm

ഗസയിലെ യു.എന്‍ സംഘങ്ങളുമായി ആശയവിനിമയം നഷ്ടപ്പെട്ടതായി യു.എന്‍.എഫ്.പി മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്‌ടണ്‍: ഇസ്രഈല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയിലെ തങ്ങളുടെ മാനുഷിക സംഘങ്ങളുമായുള്ള ആശയവിനിമയം പൂർണമായി നഷ്ടപ്പെട്ടതായി യു.എന്‍ ഭക്ഷ്യ വിതരണ മേധാവി സിന്‍ഡി മക്കെയ്ന്‍.

ഗസയിലെ ആളുകളുമായുള്ള ആശയവിനിമയം പൂർണമായും  തകരാറിലായതിന് പിന്നാലെ സാധാരണക്കാരുടെ സുരക്ഷയെകുറിച്ച് താന്‍ ആശങ്കയിലാണെന്നും അടുത്തിടെ ഗസയില്‍ നടന്ന ആക്രമണങ്ങള്‍ കാരണം യു.എന്നില്‍ നിന്നുള്ള ഭക്ഷ്യസഹായം ഗസയിലെ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മക്കെയ്ന്‍ പറഞ്ഞു.

‘നിശബ്ദത ബധിരതയാണ്. സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ എല്ലാ മാനുഷിക പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും സുരക്ഷയെക്കുറിച്ച് ഞാന്‍ വളരെയധികം ആശങ്ക കുലയാണ്. ഞങ്ങളൊരു ടിപ്പിംഗ് പോയിന്റിലാണ്. ഇവിടെ മനുഷ്യത്വം ജയിക്കണം.

ഗസയില്‍ ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതോടെ മേഖലയിലെ ജീവന്‍ രക്ഷിക്കാനുള്ള ഭക്ഷ്യസഹായം നിലച്ചിരിക്കുകയാണ്.

ഞങ്ങള്‍ക്ക് സ്റ്റാഫുകളിലേക്കോ ആളുകളിലേക്കോ എത്താന്‍ കഴിയുന്നില്ല. മാനുഷിക സഹായത്തിനുള്ള പ്രവര്‍ത്തനം സജ്ജമാക്കേണ്ടത് അടിയന്തിരമായി ആവശ്യമാണ്. മാനുഷിക സഹായത്തിനുള്ള സുസ്ഥിരമായ പ്രവേശനം ഓരോ മിനിട്ടിലും വിലയേറിയതാണ്,’തന്റെ എക്‌സ് അക്കൗണ്ടിലൂടെ സിന്‍ഡി മെക്കയിന്‍ പറഞ്ഞു.

ഇസ്രഈലിന്റെ ഇന്ധന ഉപരോധം മൂലം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഗണ്യമായി വെട്ടികുറയ്ക്കുമെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗസയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളമുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ധനവിതരണം ആവശ്യമാണെന്നും യു. എന്‍ പറഞ്ഞിരുന്നു.

നിലവില്‍ 7326 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 3038 കുട്ടികളും ഉള്‍പ്പെടുന്നു.

Content Highlight: UN food program chief says organization lost communication with humanitarian teams in Gaza

We use cookies to give you the best possible experience. Learn more