മ്യാന്‍മര്‍: രാഖിനി സ്റ്റേറ്റിലുണ്ടായ രക്തരൂക്ഷിത കലാപത്തെക്കുറിച്ച് സ്വന്തന്ത്രമായ അന്വേഷണം നടത്തണമെന്ന് മ്യാന്‍മറിലെ യു.എന്‍ നയതന്ത്രപ്രതിനിധി ആവശ്യപ്പെട്ടു. വന്‍ മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇവിടങ്ങളിലെ റോഹിംഗ്യാ മുസ്‌ലീംകള്‍ അനുഭവിക്കുന്നതെന്നും യു.എന്‍ പ്രതിനിധി തോമസ് ഒജിയ ക്വിന്റാന ചൂണ്ടിക്കാട്ടി.[]
ജൂണില്‍ രാഖിനി ബുദ്ധമതക്കാര്‍ക്കും റോഹിംഗ്യാ മുസ്‌ലീംകള്‍ക്കും ഇടയില്‍ കലാപമുണ്ടായതിന് പിന്നിലുള്ള സത്യം മ്യാന്‍മര്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കണ്ടെത്തണം. ഇവിടെ പോലീസും പട്ടാളവും നടത്തിയ കൂട്ടക്കൊലകളെയും പീഡനങ്ങളെയും കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനം പുന:സ്ഥാപിക്കാനെന്ന പേരില്‍ ഇവിടെ പോലീസും പട്ടാളവും മനുഷ്യാവകാശ ധ്വംസനം നടത്തുകയാണ്. ഇത് സംബന്ധിച്ച കഥകള്‍ കേട്ട തനിക്ക് ജനസുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് ദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനത്തിനുശേഷമാണ് ക്വിന്റാനയുടെ പ്രസ്താവന.
” എനിക്ക് അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ പല ആരോപണങ്ങളും ശരിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ കാര്യങ്ങളെല്ലാം വളരെയധികം വിഷമമുണ്ടാക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ രാഖിനി സ്റ്റേറ്റില്‍ എന്താണുണ്ടായതെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാ.ണ്” അദ്ദേഹം വ്യക്തമാക്കി.
ജൂണില്‍ മ്യാന്‍മറില്‍ റോഹിംഗ്യാകളും ബുദ്ധമതക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 78ഓളം പേര്‍ കൊല്ലപ്പെടുകയും 1000 പതിനായിരക്കണക്കിനാളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.
മുസ്തഫ പി. എറയ്ക്കലിന്റ ലേഖനം വായിക്കൂ..