ഗാസ:സെപ്തംബര്‍ 17 ന് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ വിജയിച്ചാല്‍ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര കൂടി ഇസ്രാഈലിന്റെ ഭാഗമാക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വിവാദത്തില്‍.
ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഗുരുതരമായ നിയമലംഘനമാണെന്നാണ് യു. എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇസ്രാഈല്‍ ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നാല്‍ മേഖലയിലെ സമാധാനം തകരുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് ടെലിവിഷന്‍ പ്രസംഗത്തിനിടയില്‍ നെതന്യാഹു വിവാദ പരാമര്‍ശം നടത്തിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇസ്രാഈലിന്റെ സ്ഥലപരിധികൂട്ടാന്‍ ഒരുസ്ഥലം ഞാന്‍ കണ്ടിട്ടുണ്ട്.’ തന്റെ സമീപത്തുള്ള മാപ്പില്‍ ജോര്‍ദാനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇസ്രാഈലിന്റെ അധികാരപരിധിയിലേക്ക് ജോര്‍ദാന്‍ പ്രവിശ്യകൂടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ഇങ്ങനെയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.
ഇതിനെതിരെ അറബ് ലീഗ് നാഷന്‍സ് വിമര്‍ശനം ഉന്നയിക്കുകയും നെതന്യാഹുവിന്റെ തീരുമാനം അപകടകരമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
ജോര്‍ദാന്‍ താഴ്‌വര കൈയ്യടക്കിയാല്‍ ഇസ്രേഈലുമായിട്ടുള്ള എല്ലാ കരാറുകളും ഇതോടെ അവസാനിപ്പിക്കുമെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹുമദ് അബ്ബാസ് ഇതിനോട് പ്രതികരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇസ്രാഈല്‍ പാലസ്തീന്‍ തര്‍ക്കം തുടരുന്ന വെസ്റ്റ് ബാങ്കിന്റെ മൂന്നില്‍ ഒരു ഭാഗമാണ് ജോര്‍ദാന്‍ താഴ്വരയില്‍ ഉള്‍പ്പെടുന്നത്. 65000 പലസ്തീന്‍ പൗരന്മാരും അനധികൃതമായ കുടിയേറിയ 11000 ഇസ്രാഈല്‍ പൗരന്‍മാരുമാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹു വിജയിച്ചാല്‍ ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുമെന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്.