| Wednesday, 4th July 2012, 10:28 am

വധശിക്ഷ നിര്‍ത്തലാക്കണം: ബാന്‍ കി മൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുണൈറ്റഡ് നേഷന്‍സ്: കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നത് ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. അപരിഷ്‌കൃതമായ ഒന്നാണ് വധശിക്ഷ. ഈ ശിക്ഷാവിധി എടുത്തുമാറ്റേണ്ട സമയം അതിക്രമിച്ചെന്നും മൂണ്‍ പറഞ്ഞു.

യു.എന്‍ ഹൈ കമ്മീഷണര്‍ പാനലിനു മുന്‍പാകെയാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. “” ഒരു മനുഷ്യന്‍ തന്നെ മറ്റൊരു മനുഷ്യന്റെ ജീവന്‍ എടുക്കുന്നത് ഒരു തരത്തില്‍ നിയമവിരുദ്ധമാണ്. ഓരോ മനുഷ്യന്റേയും ജീവന്‍ വിലപ്പെട്ടതു തന്നെയാണ്. അത് അവസാനിപ്പിക്കാനുള്ള അധികാരം ആര്‍ക്കുമില്ല “”. -മൂണ്‍ പറഞ്ഞു.

2007ല്‍ ലോകരാജ്യങ്ങള്‍ക്കു വധശിക്ഷയില്‍ യുഎന്‍ പൊതുസഭ മൊറട്ടേറിയം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി രാജ്യങ്ങളാണ് വധശിക്ഷ ഒഴിവാക്കാന്‍ തയാറായത്.

അര്‍ജന്റീന, ഗാബോണ്‍, ബറുണ്ടി,  ലാത്വിയ, ടോഗോ, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം വധശിക്ഷ നിര്‍ത്തലാക്കി കഴിഞ്ഞു. മയക്കു മരുന്നു കേസുകളില്‍ 32 രാജ്യങ്ങളില്‍ വധശിക്ഷയാണ് നല്‍കുന്നതെന്നും മൂണ്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more