| Saturday, 1st April 2023, 12:26 pm

പ്രോ ഡെമോക്രാറ്റിക് ആക്ടിവിസ്റ്റ് നജി ഫത്തീലിനെ വിട്ടയക്കണമെന്ന് യു.എൻ; അറസ്റ്റിനെതിരെ സമ​ഗ്ര അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹ്റൈൻ: പ്രോ ഡെമോക്രാറ്റിക് ആക്ടിവിസ്റ്റ് നജി ഫത്തീലിന്റെ അറസ്റ്റ് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ. നജി ഫത്തീലിനെ അറസ്റ്റ് ചെയ്ത്. തുടർച്ചയായി നാലാം തവണയാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഫത്തീലിനെ ഉടൻ വിട്ടയക്കണമെന്നും യു.എൻ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.

നജി ഫത്തീലിനെ അറസ്റ്റ് ചെയ്തത് നിയമപരമായ അടിസ്ഥാനത്തിലല്ലെന്നും, മോചിതനാക്കിയ ശേഷം ഇദ്ദേഹത്തിന്റെ അറസ്റ്റിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും യു.എൻ സൗദി അധികാരികൾക്ക് നിർദേശം നൽകിയതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

2013 മെയ് മാസത്തിലാണ് ഫത്തീൽ അറസ്റ്റിലാകുന്നത്. ബഹ്‌റൈൻ യൂത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ ബോർഡ് അംഗമായിരുന്നു അന്ന് അദ്ദേഹം. അറസ്റ്റിന് പിന്നാലെ ദിവസങ്ങളോളം ക്രൂരമായ പീഡനത്തിനിരയായ ഫത്തീലിന് ബോധം നഷ്ടപ്പെടുകയും രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

2017 മുതൽ മൂന്നാം തവണയാണ് യു.എൻ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യമുന്നയിക്കുന്നത്. മറ്റ് ബഹ്റൈനി ആക്ടിവിസ്റ്റുകളായ അബ്ദുൾ ഹാദി അൽ ഖ്വാജ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റുമായി ബന്ധപ്പെട്ടും യു.എൻ സമാന നിരീക്ഷണങ്ങൾ ഉന്നയിച്ചിരുന്നു.

യു.എൻ നിരീക്ഷണങ്ങൾ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഫത്തീലിന്റെ ഭാ​ര്യ ഫാത്തിമ പറഞ്ഞതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

Content Highlight:UN calls on Bahrain to release pro-democracy protester and investigate torture

We use cookies to give you the best possible experience. Learn more