ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ഇതില്‍ വിദേശ ഏജന്‍സികളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം.
വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ കൗണ്‍സില്‍ ഒരുങ്ങുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം സ്റ്റേറ്റ്‌മെന്റ് പുറപ്പെടുവിച്ചത്. ഐക്യ രാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് ഇന്റര്‍വെന്‍ഷന്‍ പ്ലീ ചൊവ്വാഴ്ച്ച സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
” പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. ഇത് പാര്‍ലമെന്റില്‍ നിയമം പാസാക്കാനുള്ള ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ വിദേശകക്ഷികള്‍ക്ക് അധികാരമില്ല” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.