ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിയെ 144 റണ്‍സിലൊതുക്കാന്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് സാധിച്ചു.
മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്റെ പേസ് ബൗളര്‍ ഉംറാന്‍ മാലിക് എറിഞ്ഞ പന്തിന്റെ വേഗതയാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. 14ാം ഓവറില്‍ മൂന്ന് പന്തുകളാണ് ഉംറാന്‍ മാലിക് 150ന് മുകളില്‍ വേഗതിയില്‍ എറിഞ്ഞത്.
151 Kph, 152 kph.,152 kph എന്നീ വേഗതിയിലാണ് ഓവറിലെ ഒന്ന്, രണ്ട്, നാല് പന്തുകള്‍ ഉംറാന്‍ മാലിക് എറിഞ്ഞത്. ആദ്യ പന്തില്‍ മനീഷ് പാണ്ഡെ ഒരു ഫോറ് നേടിയതൊഴിച്ചാല്‍
ഈ ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് ദല്‍ഹി കാപിറ്റല്‍സിന് നേടാനായത്.
– 151 Kph.
– 152 kph.
– 152 kph.By Umran Malik in a single over, he is breathing fire. pic.twitter.com/SPBn8lj6hE
— Johns. (@CricCrazyJohns) April 24, 2023