ഉംറ കാലാവധി 15 ദിവസത്തിലധികം അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം
News of the day
ഉംറ കാലാവധി 15 ദിവസത്തിലധികം അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th June 2015, 6:36 pm

umra-01
റിയാദ്: തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ കാലാവധി 15 ദിവസത്തിലധികം അനുവദിക്കാനാകില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം. ഇക്കാര്യം 145ലധികം വരുന്ന ഉംറ ഏജന്‍സികളെ ഔദ്യോഗികമായി അറിയിച്ചതായും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല മര്‍ഗലാനി പറഞ്ഞു.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം ഏജന്‍സികളില്‍ നിന്നും ഭാവിയില്‍ ഉംറ വിസകള്‍ സ്വീകരിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

പുതുതായി എത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം എളുപ്പമാക്കി കൊടുക്കുന്നതിനും കമ്പനികള്‍ക്ക് പുതിയ ക്വാട്ട അനുവദിക്കുന്നതിനുമാണ് പുതിയ നടപടികള്‍. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് ഉംറ കര്‍മങ്ങള്‍ക്കായി രാജ്യത്ത് എത്താനാകുമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാരിന്റെ പുതിയ നീക്കത്തോട് വിവിധ മുസ്‌ലിം രാജ്യങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് അബ്ദുല്ല മര്‍ഗലാനി പറഞ്ഞു.