റിയാദ്: കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടനത്തിന് ഇനി ചിലവേറും. സൗദി ഹജ്ജ് ഉംറം മന്ത്രാലയം നടപ്പാക്കുന്ന പുതിയ നിബന്ധനകളാണ് തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക ബാധ്യതയാവുന്നത്.
കഴിഞ്ഞവര്‍ഷം വരെ ഉംറ തീര്‍ത്ഥാടകര്‍ വിസക്കുള്ള നിരക്ക് മാത്രമായിരുന്നു അടക്കേണ്ടിയിരുന്നത്. മക്കയിലും മദീനയിലും സിയാറത്തിനുള്ള വാഹന ചെലവ്, താമസ സ്ഥലത്തിനുള്ള വാടക ഇതൊന്നും മുന്‍കൂട്ടി അടക്കേണ്ടിയിരുന്നില്ല. ഓരോ തീര്‍ത്ഥാടകന്റെയും ഉംറ വിസയുടെയും താമസത്തിനുള്ള ഹോട്ടലിന്റെയും മക്കയിലും മദീനയിലും സഞ്ചരിക്കേണ്ട വാഹനത്തിന്റെയും നിരക്കുകള്‍ മുഴുവന്‍ മുന്‍കൂട്ടി അടച്ചാല്‍ മാത്രമേ വിസ അനുവദിക്കൂ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തൊണ്ണൂറ് മുതല്‍ നൂറ് റിയാല്‍ വരെയാണ് കഴിഞ്ഞവര്‍ഷം ഉംറ വിസക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് 400 റിയാലാണെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് കിട്ടിയ വിവരം. യാത്രാ, താമസ ചിലവ് ഉള്‍പ്പെടെ ഇനി മുതല്‍ ഉംറയ്ക്ക് 65000 രൂപവരെ ചിലവാകുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
ഉംറ കമ്പനികള്‍ക്ക് മാത്രമായി സൗദി സര്‍ക്കാര്‍ പ്രത്യേക ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയാണ് പണം അടക്കേണ്ടത്. പുതിയ ഉംറ വിസ സ്റ്റാമ്പിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണ് പോര്‍ട്ടലില്‍ ഉള്ളത്. സാധാരണ മലയാളികള്‍ ഉംറ തീര്‍ത്ഥാടനത്തിന് ത്രീസ്റ്റാര്‍, ടൂസ്റ്റാര്‍ ഹോട്ടലുകളിലാണ് താമസിക്കാറുള്ളത്. എന്നാലിപ്പോള്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണ് പോര്‍ട്ടലിലുള്ളത്. ഇതിനാകട്ടെ 2500 റിയാല്‍ ചെലവു വരും.
പോര്‍ട്ടലുകളില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് 20000 മുതല്‍ 25000 വരെ ചെലവ് വരും. പുതിയ നിബന്ധനകള്‍ തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടത്തിനും ഇടയാക്കിയേക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും മുഹറം ആദ്യം മുതല്‍ ട്രാവല്‍ ഏജന്‍സികള്‍ ബുക്കിങ് സ്വീകരിച്ചിരുന്നു. 48000 മുതല്‍ 55000 രൂപവരെയുള്ള വിവിധ പാക്കേജുകളാണ് നല്‍കിയിരുന്നത്. ഇതുപ്രകാരം കേരളത്തിലെ മിക്ക ജേന്‍സികളും സെപ്റ്റംബര്‍ ആദ്യം മുതല്‍ ഗ്രൂപ്പ് ടിക്കറ്റ് എടുത്തിയിരുന്നു. വിസയെടുത്തതിനുശേഷം യാത്ര റദ്ദാക്കിയാല്‍ അടച്ച പണം തിരികെ ലഭിക്കില്ല. വിസയും ടിക്കറ്റും മാത്രം നല്‍കി സൗദിയില്‍ കുടുംബത്തോടൊപ്പം താമസിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഇവരും ഹോട്ടല്‍ താമസത്തിനും മക്കയിലേയും മദീനയിലേയും താമസത്തിനുമുള്ള ചെലവ് മുന്‍കൂട്ടി അടക്കണം.