| Wednesday, 20th May 2020, 4:50 pm

ഉംപൂണ്‍ ബംഗാള്‍ തീരം തൊട്ടു, ഒഡീഷയില്‍ കനത്തമഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്ത് കര തൊട്ടു. കാറ്റ് ശക്തി പ്രാപിക്കുന്ന വരുന്ന നാലുമണിക്കൂറുകള്‍ ഏറെ നിര്‍ണായകമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 185 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റ് കരയില്‍ വേഗം പ്രാപിക്കാനിടയുണ്ട്. ഒഡീഷയിലും കനത്ത കാറ്റും മഴയും തുടരുകയാണ്. നിരവധി വീടുകള്‍ ഇതിനകം മറിഞ്ഞു വീണിട്ടുണ്ട്. വൈദ്യുത ലൈന്‍ പോസ്റ്റുകളും ഇതിനകം മറിഞ്ഞു വീണിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറുന്നത്. രണ്ടരയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അടുത്ത നാലുമണിക്കൂര്‍ കരയിലേക്ക് പൂര്‍ണമായും ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് കരയറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പശ്ചിമ ബംഗാള്‍, ഒഡീഷ, സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ വന്‍ സംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാമ്പ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more