മുംബൈ: കളിക്കാര്‍ക്കൊപ്പം അംപയര്‍മാരും ഐ.പി.എല്‍ വിടുന്നു. നിതിന്‍ മേനോന്‍, പോള്‍ റെയ്ഫല്‍ എന്നീ അംപയര്‍മാരാണ് കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി ഐ.പി.എല്‍ വിട്ടത്.
നിതിന്‍ മേനോന്റെ അമ്മയും ഭാര്യയും കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്നാണ് ഐ.പി.എല്‍ വിട്ടതെന്ന് ബി.സി.സി.ഐ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്‌ട്രേലിയ റദ്ദാക്കിയേക്കുമെന്ന ഭയം മൂലമാണ് റെയ്ഫല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്നത്.
നേരത്തെ ആന്‍ഡ്ര്യൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, ലിയാം ലിവിംഗ്സ്റ്റണ്‍, ആര്‍. അശ്വിന്‍ തുടങ്ങിയവര്‍ ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
തന്റെ കുടുംബം നിലവില്‍ കൊവിഡ് 19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക്ക് അത്യാവശ്യമായത് കൊണ്ടാണ് പിന്‍മാറ്റമെന്നുമാണ് അശ്വിന്‍ അറിയിച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഐ.പി.എല്‍ സംഘടിപ്പിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജോഷ് ഹേസല്‍വുഡ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജോഷ്വ ഫിലിപ്പെ, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടൂര്‍ണമെന്റ് തുടങ്ങും മുന്നേ പിന്‍മാറിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Umpires Nitin Menon And Paul Reiffel Pull Out Of IPL 2021