| Tuesday, 2nd August 2016, 8:54 pm

ഇടതുകള്‍ നല്‍കിയതും നല്‍കാത്തതും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാതിമത സങ്കുചിത ചിന്തകളെ തടയാന്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നു മാത്രമല്ല  ഒരു പരിധിവരെ പ്രോത്സാഹനം നല്‍കുന്നു. മത വര്‍ഗ്ഗീയവാദവും  ദേശീയവാദവും പ്രതിരോധിക്കാന്‍ ഇടതു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കാണാകുക. നിര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് അവര്‍ പിറകോട്ടു പോകുന്നുവോയെന്ന് സംശയിക്കണം.


പക്ഷെ നാം മറന്നു പോകുന്ന ഒരു സത്യമുണ്ട്. മുണ്ടുടുക്കാനും മാറ് മറയ്ക്കാനും നിവര്‍ന്നു നില്‍ക്കാനും അവകാശമില്ലാതിരുന്ന കേരളീയ ജനതയെ നിവര്‍ന്നു നില്‍ക്കാനും ചോദ്യം ചെയ്യാനും വിദ്യ നേടാനും പ്രാപ്തരാക്കിയത് ദേശീയപ്രസ്ഥാനവും  തുടര്‍ന്നു വന്ന കമ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങളുമാണ്.

|ഒപ്പീനിയന്‍: ഉമ്മര്‍കുട്ടി|


നമ്മുടെ നാട്ടില്‍ വളര്‍ച്ചാമുരടിപ്പിന് കാരണം ഇടതു മുന്നേറ്റമാണെന്ന് ഇപ്പോള്‍ ഇടതുപക്ഷക്കാര്‍ക്കു കൂടി തോന്നി തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതുവാന്‍. അതാണ് എന്തെല്ലാം വിട്ടുവീഴ്ചകള്‍ ചെയ്തും ഇവിടെ റോഡ് വേണം, ഫാക്ടറി വേണം, കോര്‍പറേറ്റ് കമ്പനികള്‍ വേണം എന്നെല്ലാം ഇടതുപക്ഷക്കാര്‍ തന്നെ ചിന്തിക്കുന്നതെന്ന് തോന്നുന്നു.

അത് കൊണ്ടാണ് ഗെയില്‍ പൈപ്പ് ലൈനിനും അതിവേഗ റെയിലിനും ആറുവരി പാതയ്ക്കുമൊക്കെ അനുകൂലമായ സമീപനമാണ് പിണറായി ഗവണ്‍മെന്റിന്റേതെന്ന് വരുത്തുവാനുള്ള ശ്രമവും തത്രപ്പാടും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് പോലും ഉണ്ടായി കാണുന്നത്.

രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ച്  ഇടതുപാര്‍ട്ടികള്‍ കേരളത്തിന് നല്ലതല്ല, അവരുടെ ശ്രമങ്ങള്‍ കേരളത്തിന് ഒട്ടും നേട്ടം ഉണ്ടാക്കിയില്ലെന്നുമൊക്കെ പ്രചരിപ്പിക്കാനും രാഷ്ട്രീയപ്രവര്‍ത്തനമെന്നത് മോശമായ ഒരു കാര്യം ആണെന്നുമൊക്കെ നിരന്തരം പ്രചരിപ്പിക്കുന്ന ആളുകളും ചില പത്രങ്ങളും ഇവിടെ സജീവമാണ്. ഒട്ടും ബൗദ്ധികം അല്ലാത്ത ഒരുതരം അരാജകവാദം വളര്‍ത്തിയെടുക്കാനുള്ള ശ്രമവും ബോധപൂര്‍വ്വമായി തന്നെ ഇവിടെ നടക്കുകയും ചെയ്യുന്നു.


ടാറ്റായാണോ ബിര്‍ളയാണോ അംബാനിയാണോ  അദാനിയാണോ മുത്തൂറ്റാണോ ആരാണ് നിങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ എല്ലാം ഒരുക്കി തന്നത്? ചിലപ്പോള്‍ നിങ്ങള്‍ പറയും ഗള്‍ഫു പണമാണെന്ന്.


രാഷ്ട്രീയക്കാര്‍ മുഴുവന്‍ അഴിമതിക്കാരാണ്. ഇടതുപക്ഷക്കാര്‍ മുഴുവന്‍ വികസന വിരോധികളാണ് എന്നിങ്ങനെ കാടടക്കിവെടി വച്ചു മുഴക്കം സൃഷ്ടിക്കുകയാണ് അക്കൂട്ടര്‍ ഇവിടെ ചെയ്യുന്നത്. അഴിമതിയുടെ കൂത്തരങ്ങായ ഉദ്യോഗസ്ഥ മണ്ഡലത്തെ പാടെ മറക്കുകയും എന്തിനും ഏതിനും കൈക്കൂലി കൊടുക്കാനും വാങ്ങാനും തയാറായ ഒരു ജനതയായി  നാം പരിവര്‍ത്തിക്കപ്പെടുകയും  ചെയ്തിട്ട് കാലങ്ങളായി.

ഈ അരാജകവാദികളുടെ അപ്പനും അപ്പൂപ്പനും സര്‍ക്കാര്‍ ലാവണങ്ങളില്‍ ജോലി ചെയ്തു കൈക്കൂലിയും കമ്മീഷനും വാങ്ങി ഉണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് പഠിപ്പിച്ചു വലുതാക്കിയ മക്കളും മക്കളുടെ മക്കളും അടങ്ങിയ ആളുകള്‍ കോര്‍പറേറ്റ് സ്ഥാപങ്ങനളില്‍ ശീതീകരിച്ച മുറികളില്‍ ഇരുന്നു രാഷ്ട്രീയക്കാരെയും  ഇടതുപക്ഷക്കാരെയമൊക്കെ കീ ബോര്‍ഡ് കുത്തി  വിമര്‍ശിക്കുകയും സിനിമ പിടിച്ച അപഹസിക്കുകയും ചെയ്യുമ്പോള്‍ അവരോടു ഒരു ചോദ്യം മറിച്ചുണ്ടാകുന്നു. രാഷ്ട്രീയക്കാര്‍,  ഇടതുപക്ഷക്കാര്‍ തന്നതിനുമപ്പുറം മറ്റാരാണ് നിങ്ങള്‍ക്കു വല്ലതും നല്‍കിയത്?


നാം അങ്ങിനെയാണ് ബോബെയിലും തുടര്‍ന്നു ഗള്‍ഫിലുമൊക്കെ എത്തിപ്പെട്ടത്. വിദ്യ അനുവദിക്കപ്പെടാതിരുന്ന ഒരു ജനതയെ  സമര വീര്യം കൊണ്ട്  ഉണര്‍ത്തി നാലാം ക്ലാസ്സും ഏഴാം ക്ലാസ്സുമൊക്കെ പഠിപ്പിപ്പിക്കാനായതു ഇടതു രാഷ്ട്രീയവും ദേശീയ മുന്നേറ്റങ്ങളും ഒരുക്കി തന്ന പാന്ഥാവുകള്‍ വഴിതന്നെയാണ്.


ടാറ്റായാണോ ബിര്‍ളയാണോ അംബാനിയാണോ  അദാനിയാണോ മുത്തൂറ്റാണോ ആരാണ് നിങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ എല്ലാം ഒരുക്കി തന്നത്? ചിലപ്പോള്‍ നിങ്ങള്‍ പറയും ഗള്‍ഫു പണമാണെന്ന്. ശരിയാണ് നമ്മുടെ നാട്ടിലെ മണിമാളികള്‍, കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, മാളുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ അങ്ങിനെയെല്ലാം ഒരു പരിധിവരെ ഗള്‍ഫു മണിയുടെ പത്രാസില്‍ നടന്നുപോകുന്നവയാണ്.

പക്ഷെ നാം മറന്നു പോകുന്ന ഒരു സത്യമുണ്ട്. മുണ്ടുടുക്കാനും മാറ് മറയ്ക്കാനും നിവര്‍ന്നു നില്‍ക്കാനും അവകാശമില്ലാതിരുന്ന കേരളീയ ജനതയെ നിവര്‍ന്നു നില്‍ക്കാനും ചോദ്യം ചെയ്യാനും വിദ്യ നേടാനും പ്രാപ്തരാക്കിയത് ദേശീയപ്രസ്ഥാനവും  തുടര്‍ന്നു വന്ന കമ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങളുമാണ്.

നാം അങ്ങിനെയാണ് ബോബെയിലും തുടര്‍ന്നു ഗള്‍ഫിലുമൊക്കെ എത്തിപ്പെട്ടത്. വിദ്യ അനുവദിക്കപ്പെടാതിരുന്ന ഒരു ജനതയെ  സമര വീര്യം കൊണ്ട്  ഉണര്‍ത്തി നാലാം ക്ലാസ്സും ഏഴാം ക്ലാസ്സുമൊക്കെ പഠിപ്പിപ്പിക്കാനായതു ഇടതു രാഷ്ട്രീയവും ദേശീയ മുന്നേറ്റങ്ങളും ഒരുക്കി തന്ന പാന്ഥാവുകള്‍ വഴിതന്നെയാണ്. ശേഷം അവര്‍ കയ്യില്‍ ഒരു പാസ്‌പോര്‍ട്ടും തുണി സഞ്ചിയും ആയി കടലുകള്‍ താണ്ടിപ്പോയി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ജനതയായി മാറിയതിനു പിന്നില്‍  ഇന്ത്യന്‍ ജന്മികളും കോര്‍പറേറ്റുകളും ടാറ്റമാരും ബിര്‍ളമാരുമല്ല.

അടുത്തപേജില്‍ തുടരുന്നു


ചോദിക്കട്ടേ ഇന്ത്യന്‍ കോഫി ഹൗസിലാണല്ലോ നിങ്ങളില്‍ പലരുടെയും  ഉച്ചഭക്ഷണം. അതല്ല കെന്റക്കി ചിക്കനാണോ? ആണെന്നാലും അല്ല എന്നാലും അറിയുക, കോഫിഹൗസ് എന്ന പ്രസ്ഥാനം ഉണ്ടാക്കിയത്  സഹകരണ പ്രസ്ഥാനം എന്ന നിലയില്‍ ആണ്. 1939ല്‍  കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ മഹാനായ  എ.കെ ഗോപാലന്‍ എന്ന എ.കെ.ജി മുന്‍കൈ എടുത്തു സ്ഥാപിച്ച സഹകരണ പ്രസ്ഥാനമാണ് ഇന്ന് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന, ഇന്ത്യയില്‍ മിക്കയിടത്തും ബ്രാഞ്ചുകളുള്ള കോഫിഹൗസ്.


അവരാണ് മാറ്റങ്ങള്‍ക്കു കാരണമെങ്കില്‍ നമ്മേക്കാള്‍ നൂറു നൂറ്റമ്പതു വര്‍ഷം പിന്നില്‍ ആകുമായിരുന്നില്ല  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളൊന്നും തന്നെ. അവിടങ്ങളില്‍ ആണല്ലോ ജന്മിമാരും വലിയ വലിയ കമ്പനികളും ഇന്നും വാഴുന്നതും എന്നും വാണതും. പക്ഷെ അത്തരം സ്ഥാപനങ്ങള്‍ ആ ജനതയെ അടിമകളെപ്പോലെ കണക്കാക്കി  ഇന്നും പണിയെടുപ്പിക്കുമ്പോള്‍ നാം നമ്മുടെ സ്വന്തം കാലില്‍ സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ചു വാഴുന്നു.

അത്തരം കമ്പനികളില്‍ ശീതളിമയില്‍ കുഷ്യനിട്ട സീറ്റുകളില്‍ ഇരുന്നു കറങ്ങി ഇരുന്നാണ് ചില ആളുകള്‍ ഇപ്പോഴും  ഇവിടത്തെ ഇടതു രാഷ്ട്രീയക്കാരെ ഉപദേശിക്കുന്നത്, വികസന വിരുദ്ധത പറയരുതെന്ന്. ഇടതുപക്ഷക്കാര്‍ നല്‍കിയ രാഷ്ട്രീയ ബോധം ആണ് നിന്നെയൊക്കെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ചതെന്ന കാര്യം നിങ്ങളുടെ വലിയച്ഛന്മാരോട് ചോദിച്ചാല്‍  അവര്‍ പറഞ്ഞു തരും.

ചോദിക്കട്ടേ ഇന്ത്യന്‍ കോഫി ഹൗസിലാണല്ലോ നിങ്ങളില്‍ പലരുടെയും  ഉച്ചഭക്ഷണം. അതല്ല കെന്റക്കി ചിക്കനാണോ? ആണെന്നാലും അല്ല എന്നാലും അറിയുക, കോഫിഹൗസ് എന്ന പ്രസ്ഥാനം ഉണ്ടാക്കിയത്  സഹകരണ പ്രസ്ഥാനം എന്ന നിലയില്‍ ആണ്. 1939ല്‍  കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ മഹാനായ  എ.കെ ഗോപാലന്‍ എന്ന എ.കെ.ജി മുന്‍കൈ എടുത്തു സ്ഥാപിച്ച സഹകരണ പ്രസ്ഥാനമാണ് ഇന്ന് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന, ഇന്ത്യയില്‍ മിക്കയിടത്തും ബ്രാഞ്ചുകളുള്ള കോഫിഹൗസ്.

അത് പോലെ കേരളമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്നതും നാം മനസിലാക്കുക. ഇതിനു പിന്നിലെല്ലാം രാഷ്ട്രീയക്കാരുടെ അക്ഷീണ പരിശ്രമം ഉണ്ട്. ഇടതുപക്ഷക്കാരുടെ സമര്‍പ്പണമുണ്ട്. സഹകരണ ബാങ്കുകളില്‍ പലതും ഇന്ന് കേരളത്തില്‍ ബഹുനില കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. കേവലം  ഗ്രാമീണ സഹകരണ സംഘങ്ങളായി  തുടങ്ങിയ ഇത്തരം സ്ഥാപനങ്ങളൊക്കെ റൂറല്‍ ബാങ്കുകള്‍, അര്‍ബ്ബന്‍ ബാങ്കുകള്‍, ഡിസ്ട്രിക്ട് ബാങ്കുകള്‍ എന്നിവയായി വികസിച്ചു കഴിഞ്ഞു.


കേരളത്തില്‍ കോളറക്കാലവും രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞപ്പോള്‍ വീടുകളെന്ന് പറയാനാകുന്ന വല്ലതും ശേഷിച്ചത്  ജന്മികള്‍ക്കും അവരുടെ ഏറാന്‍ മൂളികള്‍ക്കും മാത്രമായിരുന്നു


ദേശീയ ബാങ്കുകള്‍ പോലും കേരള സമ്പത്തു കൂട്ടിവച്ചു നോര്‍ത്ത് ഇന്ത്യന്‍ ഗോസായി മാര്‍ക്ക് കിട്ടാക്കടമായിക്കൊടുത്ത് എഴുതി തള്ളുമ്പോള്‍ ഇന്നും സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇത്തരം ബാങ്കുകള്‍തന്നെയാണ് ആശ്രയം. അത്  നിങ്ങള്‍ പറയുന്ന വികസനക്കാരായ മള്‍ട്ടി നാഷണല്‍ കമ്പനികളും ഇന്ത്യന്‍ കുത്തകളും നല്‍കിയ ഔദാര്യം ഒന്നുമല്ല. നമ്മുടെ  പ്രാദേശിക രാഷ്ട്രീയക്കാരുടെ പരിശ്രമഫലം തന്നെയാണ്.

കേരളത്തില്‍ കോളറക്കാലവും രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞപ്പോള്‍ വീടുകളെന്ന് പറയാനാകുന്ന വല്ലതും ശേഷിച്ചത്  ജന്മികള്‍ക്കും അവരുടെ ഏറാന്‍ മൂളികള്‍ക്കും മാത്രമായിരുന്നു. സാധാരണ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമെല്ലാം   ചാളകളില്‍ ഒതുങ്ങിപ്പോയിരുന്നു. മരിച്ചു ജീവിച്ച അവര്‍ക്കു കാറ്റും മഴയും വെയിലുമേല്‍ക്കാത്ത തരം കുടിലുകള്‍ വയ്ക്കാനായതു   സ്വന്തമായി ഒരുതുണ്ടു ഭൂമി അവനു പതിച്ചു കിട്ടിയപ്പോള്‍ മാത്രമാണ്.

സ്വന്തം ഭൂമിയെന്നത് സ്വപ്നത്തില്‍ പോലും  വിചാരിക്കാതിരുന്ന ഒരു സമൂഹത്തിനു ഭൂപരിഷ്‌കരണം വഴി കിട്ടിയ നാലും അഞ്ചും പത്തും സെന്റുകളില്‍ മണ്‍ചുവരും  ഓലയും കൊണ്ടുള്ള വീടുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞു. ശേഷം ഇടതുസര്‍ക്കാരുകള്‍   നടപ്പാക്കിയ ലക്ഷം വീട്  പദ്ധതികള്‍ പോലെയുള്ള  സംവിധാനം  വഴി  സമൂഹത്തിലെ  മുക്കാല്‍ പങ്കും  കയറി കിടക്കാന്‍ ഇടമുള്ളവരായി മാറി. നാല് സെന്റും പത്തു സെന്റും കിട്ടിയവര്‍ അവരുടെ ഭൂമി പണയം വച്ചു കടം എടുത്തും കുട്ടികളെ പഠിപ്പിച്ചു  വിദേശത്തു അയച്ചും  നാട്ടില്‍ ജോലികള്‍ നേടിയും അവരുടെ ജീവിത നിലവാരം  മെച്ചപ്പെടുത്തി.

 

അടുത്തപേജില്‍ തുടരുന്നു


ഇടതുപക്ഷവും  നമ്മുടെ രാഷ്ട്രീയക്കാരും  പരാജയപ്പെട്ട  ഒരുപാട് മേഖലകളുണ്ട്. അതില്‍ ഏറ്റവും വലിയത്  നമ്മുടെ മാലിന്യ  സംസ്‌കരണ സംവിധാനങ്ങളാണ്. അതിനു കൃത്യമായ ഒരു പ്ലാനിങ് തയാറാക്കാന്‍ ഇതുവരെയായിട്ടില്ല.  നഗരങ്ങള്‍ മാത്രമല്ല  ഗ്രാമങ്ങളും ചീഞ്ഞു നാറുന്ന അവസ്ഥയാണിപ്പോള്‍. വ്യക്തി ശുചിത്വം പാലിക്കുന്ന  ആളുകളായ നാം പൊതു ശുചിത്വത്തിന്റെ  കാര്യത്തില്‍ പിന്നാക്കമാണ്.


ഇന്നിതാ ആ നാല് സെന്റുകളില്‍ മാളിക കെട്ടാന്‍ അവരുടെ പിന്‍തലമുറക്കാര്‍ പ്രാപ്തരായിരിക്കുന്നു. പറയൂ, അരാജക വാദം പ്രസംഗിക്കുന്ന  രാഷ്ട്രീയം ബെടക്കാണെന്ന്  തങ്ങളുടെ ആധുനിക സജ്ജീകരണങ്ങള്‍ കുത്തി  നിറച്ച മുറിയില്‍ ഇരുന്നു എഴുതി നിറയ്ക്കുന്ന ആധുനിക  ടെക്കികളും  അധുനാധുനരായ  സിനിമാക്കാരുമൊക്കെ പറയൂ ഈ സൗകര്യങ്ങളിലേക്കു  നിങ്ങളെ വളരാന്‍ സഹായിച്ചത് ഇവിടത്തെ കുത്തക മുതലാളിമാരും ജന്മികളും അടങ്ങിയ ആളുകള്‍ ആണോ? ചോദിക്കൂ,  കരിക്കാടി കലത്തിനു  മുന്നില്‍ കണ്ണീര്‍ തൂവിയ  നിങ്ങളുടെ അമ്മമാരോട് അമ്മുമ്മമാരോട് ചോദിക്കൂ,  ആ കറുത്ത  കാലത്തിന്റെ  കഥകള്‍ അവര്‍ പറഞ്ഞുതരും .

നിങ്ങള്‍ നിങ്ങളുടെലാപ്പ് ടോപ്പില്‍ കുത്തി കഥകള്‍ ചമയ്ക്കുമ്പോള്‍ ഒരിക്കലെങ്കിലും ഉത്തര ഇന്ത്യന്‍ ഗ്രാമങ്ങളുമായി  നിങ്ങളുടെ  ഗ്രാമത്തെ താരതമ്യപെടുത്തണം. കുത്തകകളുടെ  സാമ്രാജ്യമായ ഗുജറാത്തില്‍ ഇന്നും വൈദ്യുതിയും റോഡുമില്ലാത്ത  നൂറുക്കണക്കിന് ഗ്രാമങ്ങളുണ്ട്. എന്തിനധികം പറയണം. ഹരിയാന, ലോകത്തെ മിക്ക കമ്പനികള്‍ക്കും ശാഖകള്‍ ഉള്ള ഗുഡ്ഗാവില്‍ നിന്ന് കേവലം നൂറു കിലോമീറ്റര്‍ അപ്പുറം  പോയാല്‍ നിങ്ങള്‍ കരുതുക ആഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിലാണ് നിങ്ങള്‍ എത്തിപ്പെട്ടതെന്നാണ്.

സംസ്ഥാനത്തു ലഭ്യമാകുന്ന വൈദ്യുതിയുടെ മുക്കാല്‍ പങ്കും നഗരങ്ങളും ഫാക്ടറികളും പങ്കിട്ടെടുക്കുമ്പോള്‍ കേവലം മെഴുകുതിരി പോലുമില്ലാത്ത ഗ്രാമങ്ങള്‍ ചണം കത്തിച്ചു വെളിച്ചം കാണുന്നു. ഇവിടെ കേരളത്തില്‍ കടം വാങ്ങി  നാം  വെളിച്ചത്തില്‍ കുളിക്കുന്നു, ഗ്രാമങ്ങളില്‍ പോലും. ആരാണ് നിങ്ങള്‍ക്കു ഈ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ അവസരം ഒരുക്കിയത്.


ഇന്നും മാറ്റം എന്തെന്നറിയാത്ത  ഒരു വലിയ സമൂഹം ഇന്ത്യയില്‍ നിലവിലുണ്ടെന്നുള്ള കാര്യം നാം മനസ്സിലാക്കണം. ഇതെല്ലം നമ്മുടെ പൂര്‍വികര്‍ നേടിയ രാഷ്ട്രീയ ബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന മാറ്റങ്ങള്‍ തന്നെയാണെന്ന് സമ്മതിക്കാന്‍  അപ്പോഴും ചില ആളുകള്‍ വൈമുഖ്യം കാണിക്കച്ചേക്കാം.


ഇന്നയിന്ന ഗ്രാമത്തില്‍ വെളിച്ചവുമില്ല വെള്ളവുമില്ലെന്ന് കണ്ടെത്തി സഹായിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥ പ്രഭുക്കളും  മാടമ്പിമാരും കുത്തകകളുമാണോ അല്ല, ഗ്രാമീണനായ തോളില്‍ ഒരു സഞ്ചിയും തിരുകി നാടുനീളെ നടന്ന സ്വാര്‍ത്ഥനോ  നിസ്വാര്‍ത്ഥനോ ആയ രാഷ്ട്രീയക്കാരന്‍ തന്നെയാണ്, അയാളുടെയും കൂട്ടാളികളുടെയും പരിശ്രമം അതിനു പിന്നിലുണ്ട്. പാലങ്ങളും  റോഡുകളും കുടിവെള്ളവുമെല്ലാം നിങ്ങള്‍ നല്‍കിയ നികുതിപ്പണമാണ്. നിങ്ങള്‍ വിചാരിക്കുന്നുവോ  അത് തിരിച്ചു സഹകരണ ബാങ്കുകള്‍ വഴിയും കുടിവെള്ള പദ്ധതികള്‍ വഴിയും ജനകീയ പദ്ധതികള്‍ വഴിയും കുടുംബശ്രീകള്‍ വഴിയും നിങ്ങളുടെ കൈകളിലെത്തിയത് എങ്ങിനെയെന്ന്. അത് നിങ്ങളില്‍ എത്തിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മര്‍ദ്ദവും പ്രവര്‍ത്തനവും വഴിയാണെന്നത് വലിയ സത്യം മാത്രമാണ് .

ആരോഗ്യ പദ്ധതികള്‍, തൊഴില്‍ നിയമങ്ങള്‍, ഉയര്‍ന്ന കൂലി എല്ലാം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിങ്ങള്‍ക്ക് നേടിത്തന്നത് തന്നെയാണ്. കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം കൂലി ആവശ്യപ്പെടാനായതും ചകിരി, കശുവണ്ടി, നെയ്ത്ത്, ബീഡി തൊഴിലാളികളെല്ലാം സംഘടിപ്പിക്കപ്പെടുകയും അവരുടെ വേതന വ്യവസ്ഥകള്‍ കാലാകാലങ്ങളില്‍ പരിഷ്‌ക്കരിക്കരിക്കപ്പെടുകയും ചെയ്തപ്പോളാണ് അവരുടെ കുടിലുകളില്‍ സമയാസമയം അടുപ്പു പുകഞ്ഞതും ആരോഗ്യമുള്ള  ഒരു പിന്‍തലമുറ  ഉണ്ടായി വന്നതും അവര്‍ക്കു വിദ്യാഭ്യാസം നല്‍കാനായതും പിന്നീട് ഇന്ന് കാണുന്ന തരം ജനതയായി നാം മാറിയതും.

ഇന്നും മാറ്റം എന്തെന്നറിയാത്ത  ഒരു വലിയ സമൂഹം ഇന്ത്യയില്‍ നിലവിലുണ്ടെന്നുള്ള കാര്യം നാം മനസ്സിലാക്കണം. ഇതെല്ലം നമ്മുടെ പൂര്‍വികര്‍ നേടിയ രാഷ്ട്രീയ ബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന മാറ്റങ്ങള്‍ തന്നെയാണെന്ന് സമ്മതിക്കാന്‍  അപ്പോഴും ചില ആളുകള്‍ വൈമുഖ്യം കാണിക്കച്ചേക്കാം. അവരോടു പറയാനുള്ളത് വികസനമെന്നത് ആകാശത്തു  ഉയര്‍ന്നു നില്‍ക്കുന്ന വന്‍ പുകക്കുഴലുകളും മാനംമുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളുമല്ല.

അടുത്തപേജില്‍ തുടരുന്നു


നിര്‍ഭാഗ്യം മൂലം പലപ്പോഴും സദാചാരം നടപ്പാക്കുന്നവരുടെ കൂട്ടത്തില്‍ ഇടതുപക്ഷക്കാരും  ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്തകള്‍  കാണുന്നു. അത് മാറണം വ്യക്തികളുടെ സ്വകാര്യതകളില്‍ കടന്നു കയറുന്ന സദാചാര പ്രകടനത്തെ എതിര്‍ക്കണം കമ്യൂണിസ്റ്റുകാര്‍.


ആറ് വരിയില്‍ ഇരുപുറം തിളക്കമുള്ള കാറുകള്‍ക്കു പാഞ്ഞുപോകാന്‍ ഉള്ള രാജവീഥികളുമല്ല, പകരം ഒരിടത്തു ഒന്നിച്ചു വസിക്കുന്ന ജനതയ്‌ക്കെല്ലാം ഏകദേശമെങ്കിലും തുല്യമായി നേടാനാകുന്ന ഒരവസ്ഥ സംജാതമാകുന്നതാണ്. അതുള്ളത് കൊണ്ടുതന്നെ കേരളം ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാള്‍ വികസിതം തന്നെയാണ്. അതുണ്ടായി വന്നത് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രയത്‌നം മൂലവുമാണ്. അതല്ലാതെ ഏതെങ്കിലും  വമ്പന്മാരുടെ ഔദാര്യഫലമല്ല.

നമുക്ക് നല്ല പാതകള്‍ വേണം. അതുണ്ടാക്കുമ്പോള്‍ അതിനായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കാര്യം ഒന്നാമതായി  പരിഗണിക്കപ്പെടണം. നമുക്ക് ഫാക്ടറികള്‍ വേണം. അപ്പോള്‍ വളരെ ഡെന്‍സിറ്റി കൂടിയ  ജനവാസമുള്ള ഇടങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക ഒന്നാമതാകണം.

നമുക്ക് വൈദ്യുതി വേണം അത് നടപ്പിലാക്കുമ്പോള്‍ മനോഹരമായ ഭൂപ്രകൃതിയെ സംരക്ഷിക്കണം. അങ്ങിനെ മദ്ധ്യമ സ്വഭാവമുള്ള  പദ്ധതികളും വികസനങ്ങളുമാണ് നമുക്ക് വേണ്ടത്. അല്ലാതെ ഭീമന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വന്‍കിട ഫാക്ടറികളും വന്‍ ജല വൈദ്യുത പദ്ധതികളും നമുക്ക് താങ്ങാനാകില്ല. അപ്പോള്‍ ഭരണകൂടം എടുപിടി എന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയേണ്ടതില്ല. പഠിച്ചു പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്.

ഇടതുപക്ഷവും  നമ്മുടെ രാഷ്ട്രീയക്കാരും  പരാജയപ്പെട്ട  ഒരുപാട് മേഖലകളുണ്ട്. അതില്‍ ഏറ്റവും വലിയത്  നമ്മുടെ മാലിന്യ  സംസ്‌കരണ സംവിധാനങ്ങളാണ്. അതിനു കൃത്യമായ ഒരു പ്ലാനിങ് തയാറാക്കാന്‍ ഇതുവരെയായിട്ടില്ല.  നഗരങ്ങള്‍ മാത്രമല്ല  ഗ്രാമങ്ങളും ചീഞ്ഞു നാറുന്ന അവസ്ഥയാണിപ്പോള്‍. വ്യക്തി ശുചിത്വം പാലിക്കുന്ന  ആളുകളായ നാം പൊതു ശുചിത്വത്തിന്റെ  കാര്യത്തില്‍ പിന്നാക്കമാണ്. അതിനാവശ്യമായ ബോധവല്‍ക്കരണം നടത്താന്‍ നമ്മുടെ രാഷ്ട്രീയ സംഘടനകളും  ആരോഗ്യ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം അതില്‍ നാം വേണ്ടത്ര വിജയിച്ചിട്ടില്ല. ഗ്രാമ നഗരങ്ങള്‍ തോറും ശൗചാലയങ്ങള്‍ വേണം. അതുണ്ടാക്കാന്‍ നമുക്കായിട്ടില്ല.


ആദിവാസികള്‍ പോലുള്ള അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനം ഇത്രകാലം ആയിട്ടും നടപ്പില്‍ വരുത്താനാകാത്തത് എന്തെന്ന് പഠിക്കുകയും അവരുടെ പുരോഗതി ലാക്കാക്കിയുള്ള സംഘടന-ഭരണ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും  ഏറ്റെടുക്കാന്‍  ഇടതു പ്രസ്ഥാനങ്ങള്‍ മടിച്ചുകൂടാ.


ജാതിമത സങ്കുചിത ചിന്തകളെ തടയാന്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നു മാത്രമല്ല  ഒരു പരിധിവരെ പ്രോത്സാഹനം നല്‍കുന്നു. മത വര്‍ഗ്ഗീയവാദവും  ദേശീയവാദവും പ്രതിരോധിക്കാന്‍ ഇടതു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കാണാകുക. നിര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് അവര്‍ പിറകോട്ടു പോകുന്നുവോയെന്ന് സംശയിക്കണം.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന  അന്ധവിശ്വാസം അനാചാരം ആള്‍ദൈവതട്ടിപ്പ്, വചനശുശ്രൂഷ, ജിന്ന്,  മാട്ടും മാരണം, ഏലസ്സ് പോലുള്ള തട്ടിപ്പ് വെട്ടിപ്പുകള്‍ സാമ്പത്തിക കുറ്റങ്ങള്‍, സദാചാര ഗുണ്ടായിസം തുടങ്ങിയവയ്ക്കു എതിരെയെല്ലാം  ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട  ആളുകളാണ് ഇടതുപക്ഷ പ്രസ്ഥാനക്കാര്‍.

നിര്‍ഭാഗ്യം മൂലം പലപ്പോഴും സദാചാരം നടപ്പാക്കുന്നവരുടെ കൂട്ടത്തില്‍ ഇടതുപക്ഷക്കാരും  ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്തകള്‍  കാണുന്നു. അത് മാറണം വ്യക്തികളുടെ സ്വകാര്യതകളില്‍ കടന്നു കയറുന്ന സദാചാര പ്രകടനത്തെ എതിര്‍ക്കണം കമ്യൂണിസ്റ്റുകാര്‍.

ആദിവാസികള്‍ പോലുള്ള അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനം ഇത്രകാലം ആയിട്ടും നടപ്പില്‍ വരുത്താനാകാത്തത് എന്തെന്ന് പഠിക്കുകയും അവരുടെ പുരോഗതി ലാക്കാക്കിയുള്ള സംഘടന-ഭരണ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും  ഏറ്റെടുക്കാന്‍  ഇടതു പ്രസ്ഥാനങ്ങള്‍ മടിച്ചുകൂടാ.

പലപ്പോഴും ആദിവാസികളുടെയും അടിസ്ഥാന വര്‍ഗങ്ങളുടെയും സംഘടനാ പ്രവര്‍ത്തങ്ങളെ ശത്രുതാ മനോഭാവത്തോടെ സമീപിക്കുകയാണ്  ഇടതുപക്ഷക്കാര്‍ എന്ന് തോന്നിപ്പിപ്പോകുന്ന വിധത്തില്‍ പ്രസ്താവനകളും നടപടികളും ഇടതുപക്ഷക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്നതും സത്യമത്രേ.  അത് മാറണം.  ഇടതുപക്ഷം പരാജയപ്പെടുന്നിടത്ത് ആദിവാസികളുടെ സംഘടാ രംഗം സംഘപരിവാരം പോലെ ഉള്ള വിധ്വംസക ശക്തികള്‍ കയ്യടക്കുന്നുവെന്ന കാര്യം കാണാതിരുന്നുകൂട.

We use cookies to give you the best possible experience. Learn more