ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങള്‍ക്ക്, മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിനും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും നന്ദി അറിയിച്ച് ഉമ്മന്‍ ചാണ്ടി.
സത്യസന്ധമായി നടത്തിയ ശ്രമങ്ങള്‍ക്കും ഇമ്രാന്‍ഖാന്റെ നല്ല മനസ്സിനും നന്ദി എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യയും പാകിസ്ഥാനും ഇടയില്‍ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദന്‍ ഇന്ത്യയിലേക്ക് എത്തുന്നത്.
അഭിനന്ദനെ റാവല്‍ പിണ്ടിയില്‍ നിന്നാണ് ലാഹോറില്‍ എത്തിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു.
വളരെ സുരക്ഷയോടെയാണ് പാക് സൈന്യം വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവന്നത്. നാലോളം പൈലറ്റ് വാഹനത്തിന്റെ അകമ്പടിയിലാണ് അഭിനന്ദനെ എത്തിച്ചത്.