കണ്ണൂര്‍: ഷൂക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂരില്‍ സി.പി.ഐ.എം വ്യാപക അക്രമമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാവിലെ കണ്ണൂരിലെത്തിയ അദ്ദേഹം ഡി.സി.സി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.[]
കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തിയത് അഴിഞ്ഞാട്ടമായിരുന്നു. ഇങ്ങനെയാണോ രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതെന്ന് സി.പി.ഐ.എം ചിന്തിക്കേണ്ടിയിരിക്കുന്നു. അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നെല്ലിയാമ്പതിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നെല്ലിയാമ്പതിപ്രശ്‌നം ഓര്‍ത്ത് ആരും വിഷമിക്കേണ്ടെന്നും അത് ഞങ്ങള്‍ തീര്‍ത്തോളാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ ബാധിക്കില്ലെന്നും ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത് സര്‍ക്കാരിന് അധിക ബാധ്യതയാണ്. ഇതിനെ വിമര്‍ശിക്കുന്നവര്‍ക്കും ഇക്കാര്യമറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.