| Sunday, 10th June 2018, 10:36 am

'കുര്യന്‍ പരാതി നല്‍കണം; രാഹുലിന് എല്ലാം അപ്പോള്‍ മനസ്സിലാകും': പി.ജെ കുര്യന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം : രാജ്യസഭാ സീറ്റ് വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കെ തനിക്കെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നു പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം വളരെ മികച്ചതാണ്.

പരാതി ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എല്ലാ കാര്യങ്ങളും വ്യക്തമാകും. അതിനാല്‍ കുര്യന്റെ തീരുമാനത്തെ ഞാന്‍ സ്വീകരിക്കുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്.

കോണ്‍ഗ്രസിലെ യുവ എം.എല്‍.എ മാരെ കുര്യനെതിരെ തിരിച്ചെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. യുവ എം.എല്‍.എ മാരെ താന്‍ ചട്ടം കെട്ടി കുര്യനെതിരെ തിരിച്ചോയെന്ന കാര്യം വ്യക്തമാക്കേണ്ടത് യുവ എം.എല്‍.എ മാര്‍ തന്നെയാണ്.


ALSO READ: ‘ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട, മരണം വരെ സി.പി.ഐ.എമ്മിന് മാത്രേ വോട്ടു ചെയ്യൂ; പഴയ മാര്‍ബിള്‍ പണി താന്‍ മറന്നിട്ടില്ല’: ഭീഷണിപ്പെടുത്തിയാള്‍ക്ക് മാസ് മറുപടിയുമായി നടന്‍ ബിനീഷ്


അല്ലാതെ താന്‍ ഇതിന് മറുപടി പറഞ്ഞാല്‍ അത് കുര്യന്‍ ഒരിക്കലും അംഗീകരിക്കില്ല. ഹൈക്കമാന്‍ഡിനെ താന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും കുര്യന്‍ പറയുന്നുണ്ട്.

എന്നാല്‍ അതില്‍ മറുപടി പറയേണ്ടത് താനല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും ചേര്‍ന്നാണ് രാഹുലിനെ കണ്ടത്. എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

We use cookies to give you the best possible experience. Learn more