| Wednesday, 8th May 2013, 12:42 am

പത്രങ്ങള്‍ക്കെതിരായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്: മുഖ്യമന്ത്രി മാപ്പ് പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ പത്രങ്ങള്‍ക്കെതിരായി വന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു.[]

പത്രങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്.

ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇന്നലെരാത്രിയാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങള്‍ തമിഴ്‌നാടിന് അനുകൂലമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് പത്ര ഉടമകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചത്.

സെക്രട്ടറിയേറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയ ഉണ്ണികൃഷ്ണന്‍ എന്നയാള്‍ക്ക് മലയാളമനോരമ മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങളിലെ ലേഖകരുമായി ബന്ധമുണ്ടെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ ഈ പത്രങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലാതെ പത്രങ്ങളുടെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.

നദീജലവിഷയം: പത്രങ്ങള്‍ക്കെതിരായ അപകീര്‍ത്തി ശ്രമം അന്വേഷിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത്

We use cookies to give you the best possible experience. Learn more