[share]
[] തിരുവനന്തപുരം: ഇ.ഫ്.എല്‍ നിയമമനുസരിച്ച് ഏറ്റെടുത്ത അഞ്ച് ഏക്കറിന് താഴെയുള്ള ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി.
ആ ഭൂമി വനസംരക്ഷണത്തിനായി ഏറ്റെടുക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
കോക്കനട്ട് നീരബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി 15 കോടി രൂപ നീക്കിവച്ച കാര്യവും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികളുടെ ഭൂമി ഏറ്റെടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഭൂമി പരിസ്ഥിതി ലോല പ്രദേശമെന്ന പേരില്‍ ഏറ്റെടുത്തതു കൊണ്ട് ആദിവാസികള്‍ക്ക് ബുദ്ധിമുട്ടു വന്നെങ്കില്‍ അതു പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരും.
ഇനി ഭൂമി ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്റെ അനുമതി തേടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.