രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്ര-വിദര്‍ഭ മത്സരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ വിദര്‍ഭക്കായി മികച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് കാഴ്ചവെച്ചത്. സൗരാഷ്ട്രക്കെതിരെ നാല് വിക്കറ്റുകള്‍ ആണ് ഉമേഷ് സ്വന്തമാക്കിയത്. 16 ഓവര്‍ പന്തറിഞ്ഞ ഉമേഷ് യാദവ് 56 റണ്‍സ് വിട്ടു നല്‍കികൊണ്ടാണ് നാല് വിക്കറ്റുകള്‍ നേടിയത്. സൗരാഷ്ട്ര താരങ്ങളായ വിശ്വരാജ് ജഡേജ, ഷെല്‍ഡോണ്‍ ജാക്‌സണ്‍, അര്‍പ്രീത് വസവധ, പ്രറാര്‍ക്ക് മങ്കാത് എന്നിവരുടെ വിക്കറ്റുകളാണ് ഉമേഷ് വീഴ്ത്തിയത്.
Umesh Yadav picked 4/56 against Saurashtra in the Ranji Trophy.
മത്സരത്തിന്റെ 25ാം ഓവറില്‍ വിശ്വരാജ് ജഡേജയെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് 39ാം ഓവറില്‍ ജാക്‌സണേയും പിന്നീടുള്ള ഓവറുകളില്‍ വസവധയെയും മങ്കാദിനെയും പുറത്താക്കിക്കൊണ്ട് ഉമേഷ് നാലു വിക്കറ്റുകള്‍ നേടുകയായിരുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 117 മത്സരങ്ങളില്‍ നിന്നും 360 വിക്കറ്റുകളാണ് ഉമേഷ് ഇതുവരെ നേടിയത്.
വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ ഉമേഷ് യാദവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉമേഷ് യാദവ് മികച്ച പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി. ഇന്ത്യക്കായി 57 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഉമേഷ് 170 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം സൗരാഷ്ട്രയുടെ ബാറ്റിങ്ങില്‍ ഹാര്‍വിക് ദേശായ് 95 പന്തില്‍ 68 റണ്‍സും ചേതേശ്വര്‍ പൂജാര 43 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ 78 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. സൗരാഷ്ട്രയുടെ ബൗളിങ്ങില്‍ ചിരാക് ജാനി നാലു വിക്കറ്റും നായകന്‍ ജയദേവ് ഉന്നത് കട്ട്, പ്രരാക് മങ്കാദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീതി മികച്ച പ്രകടനം നടത്തി.
Content Highlight: Umesh yadav take four wickets in Ranji trophy.