ബംഗലൂരു: ഐ.പി.എല്ലില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്തുമ്പോഴും ബൗളര്‍മാര്‍ പലരും ഒറ്റപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ അതിനൊരപവാദമാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്.
ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ഇപ്പോള്‍ ഉമേഷിന്റെ തലയിലാണിരിക്കുന്നത്. വലിയ കോലാഹലങ്ങളൊന്നുമില്ലാതെയാണ് താരം നേട്ടം സ്വന്തമാക്കിയത്.
ALSO READ: ബൗളിംഗിലും ഫീല്‍ഡിംഗിലും അവിസ്മരണീയ പ്രകടനവുമായി റാഷിദ് ഖാന്‍, വീഡിയോ
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ താരമായ ഉമേഷ് 9 കളിയില്‍ 13 വിക്കറ്റാണ് ഇതുവരെ സ്വന്തമാക്കിയത്. ഇന്നലെ നടന്ന ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ അപകടകാരികളായ സുരേഷ് റെയ്‌നയേയും ഷെയിന്‍ വാട്‌സണെയും പുറത്താക്കിയതോടെയാണ് പര്‍പ്പിള്‍ ക്യാപ് ഉമേഷിന്റെ തലയിലായത്.
തന്റെ പ്രകടനത്തില്‍ ആര്‍.സി.ബിയുടെ ബൗളിംഗ് കോച്ച് ആശിഷ് നെഹ്‌റയോട് കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു മത്സരശേഷം ഉമേഷ് പ്രതികരിച്ചത്. എന്നാല്‍ പര്‍പ്പിള്‍ ക്യാപ് തന്റെ ഭാര്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും ഉമേഷ് പറഞ്ഞു.
” എനിക്ക് ഒരുപാട് ആത്മവിശ്വാസം പകരുന്ന പ്രകടനമാണിത്. പര്‍പ്പിള്‍ ക്യാപ് ലഭിക്കുമ്പോള്‍ എനിക്കുതരണമെന്ന് നേരത്തെ ഭാര്യ പറഞ്ഞിരുന്നു. അതിനാല്‍ അവള്‍ക്കുള്ളതാണ് ഇത്.”
ALSO READ: അലക്‌സ് ഫെര്‍ഗൂസണ്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ ചെന്നൈയോട് തോറ്റിരുന്നു. ആറുവിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ തോല്‍വി.
ഓറഞ്ച് ക്യാപ്പിനെന്ന പോലെ പര്‍പ്പിള്‍ ക്യാപ്പിനും ഇഞ്ചോടിഞ്ച് പോരാട്ടമാണ് താരങ്ങള്‍ തമ്മില്‍ നടക്കുന്നത്. 9 കളികളില്‍ നിന്ന് 13 വിക്കറ്റുള്ള ഉമേഷ് യാദവിന് ഭീഷണിയായി അത്രയും വിക്കറ്റ് 10 കളിയില്‍ സ്വന്തമാക്കിയ ട്രെന്റ് ബോള്‍ട്ട് ഉണ്ട്. പിന്നാലെ 12 വിക്കറ്റുകളുമായി റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗളും മയാങ്ക് മര്‍ക്കാണ്ടെയും ഹര്‍ദിക് പാണ്ഡ്യയുമുണ്ട്.
WATCH THIS VIDEO: