| Tuesday, 8th May 2018, 11:29 am

എവിടെ... പന്തെവിടെ, വേര്‍ ഈസ് ദി ബോള്‍?; വില്യംസണിനെതിരെ കോമിക് ബോളുമായി ഉമേഷ് യാദവ്, പന്ത് തിരഞ്ഞ് വില്യംസണ്‍, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: മികച്ച ബൗളിംഗിലൂടെ ഹൈദരാബാദിനെ 146 എന്ന ടോട്ടലില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ഒതുക്കിയെങ്കിലും ബാറ്റിംഗ് നിര അവസരത്തിനൊത്തുയരാത്തതായിരുന്നു കോഹ്‌ലിപ്പടയെ പരാജയത്തിലേക്ക് നയിച്ചത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും മുഹമ്മദ് സിറാജുമായിരുന്നു ബാംഗ്ലൂരിനായി മികച്ച പ്രകടനം നടത്തിയത്.

അതിനിടെ 15ാം ഓവറില്‍ ഉമേഷ് എറിഞ്ഞ നാലാം പന്ത് എല്ലാവരിലും ചിരി പടര്‍ത്തി. വില്യംസണിനുനേരെ എറിഞ്ഞ പന്ത് ലക്ഷ്യം തെറ്റി ഉയര്‍ന്നുപൊങ്ങുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കുറച്ചുനേരത്തേക്ക് വില്യംസണും മനസിലായില്ല. അതേസമയം ബൗണ്ടറി ലൈനിനരികില്‍ നിന്ന കോഹ്‌ലി ഈ സമയം ചിരിക്കുകയായിരുന്നു. കൂടാതെ കോഹ്‌ലി ഉമേഷിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നിര്‍ണായക മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ച് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റത്.

ഹൈദരാബാദിന്റെ സ്‌കോറായ 146 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ സാധിച്ചുള്ളു. ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സാണ് ബാംഗ്ലൂരിന് നേടേണ്ടിയിരുന്നത്.

ALSO READ:  ഭുവീ… യു ബ്യൂട്ടി; അവസാന ഓവറില്‍ അവിസ്മരണീയ പ്രകടനവുമായി ഭുവനേശ്വര്‍ കുമാര്‍, വീഡിയോ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ മികച്ച് ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. വമ്പനടിക്കാരായ അലക്‌സ് ഹെയ്ല്‍സിനെയും(5), ശിഖര്‍ ധവാനെയും (13) പവര്‍പ്ലേ ഓവറുകളില്‍ത്തന്നെ നഷ്ടമായതോടെ ഹൈദരാബാദ് തുടക്കത്തിലേ പരുങ്ങലിലായി. ഒന്‍പതാം ഓവറില്‍ അഞ്ചു റണ്‍സോടെ മനീഷ് പാണ്ഡെയും മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സേ എത്തിയിരുന്നുള്ളു.

നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വില്യംസണും (56) ഷാക്കിബുമാണ് (35) ഹൈദരാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍.

ALSO READ:  പിറകിലേക്കോടി ഉയര്‍ന്നുപൊങ്ങി ഒറ്റക്കൈയില്‍ യൂസഫ് പത്താന്റെ മാസ്മരിക ക്യാച്ച്; സ്തബ്ധരായി കമന്റേറ്റര്‍മാര്‍, വീഡിയോ കാണാം

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ശക്തമായ ബാറ്റിംഗ് നിരയെ ഹൈദരാബാദ് മികച്ച് ബൗളിംഗിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. കോഹ്‌ലി 39 റണ്‍സെടുത്തു.

ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. 10 കളികളില്‍ മൂന്ന് ജയം മാത്രമുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്താണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more