| Saturday, 2nd April 2022, 11:19 am

ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ ശിപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളക്കുന്നിനെ സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഐ.ജി എ.വി. ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചു.

പൊലീസ് സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുന്നതുകൊണ്ടാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എ.വി. ജോര്‍ജ് പറഞ്ഞിരുന്നു.

വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വനിതാ ദിനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനാണ് കമ്മീഷണര്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ അയച്ചത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ്.കാളിരാജ് മഹേഷ് കുമാറിനെതിരെ 2019ല്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഉമേഷിന് സസ്പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് മിഠായി തെരുവില്‍ നടന്ന അക്രമം തടയുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടു എന്നായിരുന്നു ഉമേഷിന്റ പോസ്റ്റ്.

Content Highlights:  Umesh Vallikkunnu will be dismissed from Police

We use cookies to give you the best possible experience. Learn more