കോഴിക്കോട്: അന്തരിച്ച പ്രശസ്ത ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ.ബാലന്‍. ശനിയാഴ്ച ഉമ്പായിയുടെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
സാംസ്‌കാരിക വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. കെ ജെ മാക്‌സി എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Read Also : അന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മരത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതും ഇതേ വിമല്‍ രാജ്
നേരത്തെ ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചിരുന്നു. നാലു പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് നിറഞ്ഞുനിന്ന ഉമ്പായി ഗസലിനെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചവെന്നും ആലാപനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഉമ്പായിയുടെ വേര്‍പാട് ഗസല്‍ സംഗീതമേഖലയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്പായിയുടെ അന്ത്യം. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം
കേരളത്തിലെ ഗസല്‍ ഗായകരില്‍ പ്രമുഖനായിരുന്നു പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി ഗസല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്.