ന്യൂദല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ 2019 ഡിസംബര്‍ 15 ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചവരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബട്‌ല ഹൗസില്‍ നടന്ന പരിപാടിയ്ക്കിടെയാണ് അറസ്റ്റ്.
സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, ജാമിയ നഗറിലെ താമസക്കാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു പരിപാടി.
അറസ്റ്റ് ചെയ്തവരില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ മാതാവും സഹോദരിയും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ ലജ്പത് നഗര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി സംഘടനയായ ഐസ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
2019 ഡിസംബര്‍ 15നാണ് പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ സര്‍വകലാശാലയില്‍ പൊലീസ് കടന്നുകയറ്റം നടത്തിയതും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചതും. വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പോകാതിരിക്കാന്‍ സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും പൂട്ടിയിരുന്നു.
പിന്നീട് സര്‍വകലാശാലയില്‍ പൊലീസുകാര്‍ വായനാമുറിയില്‍ കടന്ന് വിദ്യാര്‍ത്ഥികളെ അക്രമിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസിന്റെ വേഷത്തില്‍ വന്ന അക്രമകാരികളാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു പൊലീസിന്റെ ആക്രമണം.
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
വൈകീട്ട് നാലുമണിയോടെയായായിരുന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും ദല്‍ഹിയിലേക്ക് ‘ദല്‍ഹി പീസ് മാര്‍ച്ച്’ നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Umar khalid’s Mother Detained For Participating Jamia millia Memoir