കാലാകാലത്തോളം ഉമര്‍ ഖാലിദിനെ ജയിലില്‍ അടയ്ക്കാനാവില്ല; ജാമ്യം അനുവദിച്ച് കോടതി പറഞ്ഞത്
national news
കാലാകാലത്തോളം ഉമര്‍ ഖാലിദിനെ ജയിലില്‍ അടയ്ക്കാനാവില്ല; ജാമ്യം അനുവദിച്ച് കോടതി പറഞ്ഞത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th April 2021, 8:25 pm

ന്യൂദല്‍ഹി: കാലകാലത്തോളം ഉമര്‍ ഖാലിദിനെ ജയിലിലടക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി ദല്‍ഹി കോടതി. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ ഉമര്‍ ഖാലിദ് തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കുകയോ ചെയ്യില്ല, പരിസരത്ത് സമാധാനം കാത്തുസൂക്ഷിക്കും ജാമ്യ വ്യവസ്ഥയുടെ നിബന്ധനകള്‍ക്കനുസൃതമായി നടപടികളില്‍ പങ്കെടുക്കാന്‍ ഉമര്‍ ഓരോ വാദം കേള്‍ക്കുന്ന തീയതിയിലും കോടതിയില്‍ ഹാജരാകും തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടാണ് ജാമ്യം.
എന്നാല്‍ ഒരു കേസില്‍ മാത്രമാണ് ഉമറിന് ജാമ്യം  ലഭിച്ചത്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യു.എ.പി.എ ചുമത്തിയതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകില്ല.

ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ദല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്.

ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Umar Khalid “can’t be incarcerated in jail for infinity merely because others who were part of the mob have to be identified and arrested in the matter”, the court said.