| Thursday, 30th August 2018, 12:44 pm

ആദ്യം അവര്‍ ജെ.എന്‍.യുവിനെ തേടിയെത്തി, ഇപ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകരെയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദി പ്രിന്റില്‍ ഉമര്‍ ഖാലിദ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അറസ്റ്റിലായ “അര്‍ബന്‍ നക്സല്‍” എന്നാരോപിക്കപ്പെട്ട അരുണ്‍ ഫെറേറയെ സംബന്ധിച്ച് അത് déjà vu നിമിഷമായിരിക്കുന്നിരിക്കണം.

2007 മെയ് മാസത്തില്‍ അരുണിന്റെ മുഖം മഹാരാഷ്ട്രയിലെ പത്രങ്ങളില്‍ നിറഞ്ഞിരുന്നു. “ഒരു കൊടും നക്സല്‍ പ്രവര്‍ത്തകനെ” അറസ്റ്റു ചെയ്തുവെന്ന അവകാശവാദത്തോടെ നാഗ്പൂര്‍ പൊലീസിന്റെ നക്സല്‍ വിരുദ്ധ സെല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നായിരുന്നു അത്. അക്രമവും നിരവധി മാവോയിസ്റ്റ് ഗൂഢാലോചനകളുമുള്‍പ്പെടെ പത്തു കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. ഈ കേസുകള്‍ വഴി അദ്ദേഹത്തെ ഏറെക്കാലം കസ്റ്റഡിയില്‍ വെയ്ക്കാനും പൊലീസിന് കഴിഞ്ഞു.

കസ്റ്റഡിയില്‍ പൊലീസ് അദ്ദേഹത്തെ പീഡിപ്പിക്കുകയും അതിനുശേഷം അഞ്ചുവര്‍ഷത്തോളം തടവിലിടുകയും ചെയ്തു. അധികസമയവും ഏകാന്ത തടവിലായിരുന്നു. 2007ലെ അദ്ദേഹത്തിന്റെ അറസ്റ്റിനും ഇതേ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നു. പിന്നീട് അന്നത്തെ കേസുകള്‍ ഒന്നിനു പിറകേ മറ്റൊന്നായി ഇല്ലാതാവുകയായിരുന്നു .

ALSO READ: അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ ജയിലിലടയ്ക്കരുതെന്ന് സുപ്രീംകോടതി

പല കേസുകളില്‍ അതിനോടകം തന്നെ കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹത്തിന് 2011 സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ജയിലിന്റെ ഗേറ്റിനടുത്തുവെച്ചു തന്നെ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്തു. പുതിയ കേസുകളില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ആ കേസുകളും നിലനില്‍ക്കില്ലെന്നായതോടെ അവസാനം 2012ല്‍ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. രണ്ടുവര്‍ഷത്തിനുശേഷം 2014ല്‍ എല്ലാ കേസുകളില്‍ നിന്നും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ലളിതമായി പറഞ്ഞാല്‍ അദ്ദേഹം നിരപരാധിയാണെന്നും പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണുണ്ടായതെന്നും കോടതി അംഗീകരിച്ചു. അദ്ദേഹത്തിനെതിരെ ഒരു കുറ്റംപോലും തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.

2014ല്‍ തനിക്കുനേരിടേണ്ടി വന്ന ദുരിതം വ്യക്തമായി വിവരിക്കുന്ന കളര്‍ ഓഫ് ദ കെയ്ജ് എന്ന ജയില്‍ ഓര്‍മ്മക്കുറിപ്പ് അദ്ദേഹം പ്രസിദ്ധീകരിച്ചു. നിങ്ങള്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം മാറ്റിവെച്ച് ഈ പുസ്തകമൊന്ന് വായിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. ഇതിനകം തന്നെ അദ്ദേഹം എത്രത്തോളം വേദനകളിലൂടെയാണ് കടന്നുപോയതെന്ന് ഈ ജയില്‍ ഓര്‍മ്മക്കുറിപ്പ് വായിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. അരുണ്‍ ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയാണ്. ജയിലിലെ അദ്ദേഹത്തിന്റെ ഓരോ ദിവസങ്ങളെയും സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങളും കാര്‍ട്ടൂണുകളും ഈ പുസ്തകത്തിലുണ്ട്.

2014ല്‍ ദല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ പുസ്തക പ്രകാശ ചടങ്ങിനായി അദ്ദേഹം വന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അന്ന് അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന ആ ചിരി എനിക്ക് ഇപ്പോഴും ഓര്‍ക്കാന്‍ കഴിയും. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു, തെറ്റായ രീതിയില്‍ ബ്രാന്റ് ചെയ്യപ്പെടുകയായിരുന്നു, അദ്ദേഹം കസ്റ്റഡി പീഡനം അനുഭവിച്ചിരുന്നു. അദ്ദേഹത്തെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മനംമടുപ്പിക്കുന്ന ഏകാന്ത തടവില്‍ ഇട്ടിരുന്നു- വര്‍ഷങ്ങളോളം.

ALSO READ: മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും അവര്‍ അറസ്റ്റു ചെയ്‌തേനെ: സാമൂഹികപ്രവര്‍ത്തകരുടെ അറസ്റ്റില്‍ രോഷം പ്രകടിപ്പിച്ച് രാമചന്ദ്ര ഗുഹ

“More than the brutal, claustrophobic aesthetic of the anda”, Arun wrote in his memoir, “it”s the absence of human contact that chokes you. If you”re in the anda, you spend 15 hours or more alone in your cell. ആകെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ഗാര്‍ഡുകളെ മാത്രമാണ്. പിന്നെ വല്ലപ്പോഴും നിങ്ങളുടെ സെക്ഷനിലെ സഹതടവുകാരെയും. A few weeks in the anda can cause a breakdown.” You would expect a person who had endured such sufferings to be full of bitterness. But far from it, Arun was full of life, happiness and optimism.

ഇത്രയും കഠിനമായ വേദനകള്‍ അനുഭവിച്ച ഒരു വ്യക്തി അങ്ങേയറ്റം പരുക്കനായിട്ടുണ്ടാകുമെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ അരുണ്‍ അങ്ങേയറ്റം ഊര്‍ജ്ജസ്വലനും സന്തോഷവാനും ശുഭാപ്തി വിശ്വാസം സൂക്ഷിക്കുന്നയാളുമായിരുന്നു.

തന്നെയും തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ടവരെയും പീഡിപ്പിച്ച പൊലീസുകാരോട് ഒരു വിദ്വേഷവും മനസിലില്ലെന്ന് മറ്റെവിടെയോ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അനുഭവിച്ച കസറ്റഡി പീഡനത്തിന്റെ ഒരംശമെങ്കിലും മനസിലാവാന്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കേണ്ടതുണ്ട്.

ALSO READ: ഇവരാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

അദ്ദേഹത്തിന്റെ കൂടെ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഒരാളുടെ മലദ്വാരത്തിലൂടെ ഒരു പൊലീസ് ഓഫീസര്‍ ചോദ്യം ചെയ്യലിനിടെ 20 മില്ലി പെട്രോള്‍ ഇഞ്ചക്ട് ചെയ്തിരുന്നു. തുടര്‍ന്ന് “മലദ്വാരത്തിലൂടെയുള്ള രക്തസ്രാവത്തിന്റെയും രക്ത കട്ടകളുടെയും തികട്ടലിന്റെയും വേദനകളുടെ ദിവസമായിരുന്നു”. ഇങ്ങനെ പീഡിപ്പിക്കാന്‍ പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം വല്ലതും നല്‍കുന്നുണ്ടോയെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. ” കൃത്യം 20 മില്ലി പെട്രോളിന് ഒരാളുടെ പ്രാണനെടുക്കാതെ ഇത്രയും വലിയ വേദന നല്‍കാനാകുമെന്ന് എങ്ങനെ ( ആ പൊലീസ് ഓഫീസര്‍) മനസിലാക്കിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഇത്തരം അറിവുകള്‍ ചിലതരം പരിശീലനങ്ങളിലൂടെ മാത്രമേ നേടിയെടുക്കാനാവൂ.”

അരുണ്‍ തന്നെ മറ്റുപലതരം പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മരപ്പിടിയില്‍ ചേര്‍ത്തുവെച്ച ഒരു ബെല്‍റ്റ്, പൊലീസുകാര്‍ അവരുടെ കോഡ് ഭാഷയില്‍ ബജ്റാവോയെന്നാണ് അതിനെ വിളിക്കുന്നത്. അതുപയോഗിച്ച് കാലിനടിയില്‍ തുടര്‍ച്ചയായി ചാട്ടയടിക്കുക. ഭയങ്കരമായ വേദനയായിരുന്നു അദ്ദേഹത്തിന് അതുകാരണം അനുഭവിക്കേണ്ടി വന്നത്.

പക്ഷേ അന്ന് രാത്രി ലോ സ്‌കൂളില്‍ അദ്ദേഹം നിര്‍വികാരമായി ഇത്തരം അനുഭവങ്ങളെക്കുറിച്ച് സ്വതസിദ്ധമായ ബോംബെ ശൈലിയില്‍ വിവരിച്ചു. തനിക്കും തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കും സംഭവിച്ചത് മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നത് തടയണം എന്നുള്ളതുകൊണ്ടാണ് ഈ പീഡനങ്ങള്‍ താന്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങ് കഴിഞ്ഞ് പോകുന്നതിനു മുമ്പ് അദ്ദേഹം യുവ നിയമവിദ്യാര്‍ത്ഥികളോട് ഒടുക്കം പറഞ്ഞത് ഞാനോര്‍ക്കുന്നു, ” വക്കീലന്മാര്‍ക്ക് പോരാടി ജയിക്കാന്‍ ഒരുപാട് യുദ്ധങ്ങള്‍ ഉള്ളതുകൊണ്ട് ഹൃദയശൂന്യരാവരുത്” എന്ന്. കാലക്രമേണ അരുണ്‍ തന്നെ നിയമം പഠിക്കുകയും അഭിഭാഷക വൃത്തിയിലേര്‍പ്പെട്ടുകൊണ്ട് കോടതിയില്‍ തനിക്കു പൊരുതാവുന്ന അത്തരം യുദ്ധങ്ങളുടെ ഒരു പങ്ക് ഏറ്റെടുക്കുകയും ചെയ്തു.

ALSO READ: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; #MeTooUrbanNaxal ക്യാംപെയിന്‍ ഏറ്റെടുത്ത് ട്വിറ്റര്‍; എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് ആഹ്വാനം

കോടതി അദ്ദേഹത്തിന്റെ നിരപരാധിത്വം അംഗീകരിച്ച് നാലുവര്‍ഷത്തിനിപ്പുറം അദ്ദേഹത്തെ ഒരിക്കല്‍ക്കൂടി മാവോയിസ്റ്റെന്ന് പറഞ്ഞ് അറസ്റ്റു ചെയ്തിരിക്കുകയാണ്. അതിനേക്കാള്‍ അപഹാസ്യകരമായി മറ്റൊന്നുമില്ല. പക്ഷേ ഈ ചെയ്തികളിലെത്തുന്ന ഒരു രീതിയുണ്ട്. 2014ന് മുമ്പ് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. മറ്റൊരു തെരഞ്ഞെടുപ്പു കാലത്തേക്ക് നമ്മള്‍ നീങ്ങുമ്പോള്‍ മോദി സര്‍ക്കാറിന്റെ പരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി കൂടുതല്‍ വ്യാജ ശത്രുക്കള്‍ സൃഷ്ടിക്കപ്പെടുന്നതു കാണാം. ഇന്നലെ അത് ജെ.എന്‍.യു വിദ്യാര്‍ഥികളായിരുന്നു, ഇന്ന് രാജ്യമെമ്പാടുമുള്ള മനുഷ്യാവകാശ സംരക്ഷകരും അഭിഭാഷകരും.

സര്‍ക്കാറും ഏജന്‍സികളും അരുണിനെ കുടുക്കുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനായി അരുണ്‍ നീണ്ട ഏഴുവര്‍ഷമാണ് വിജയകരമായ നിയമപോരാട്ടം നടത്തിയത്. നിയമത്തില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് മാത്രമല്ല, നിയമം പഠിച്ച് ഒരു അഭിഭാഷകനാവുകയും ചെയ്തു. ഒരു അഭിഭാഷകനെന്ന നിലയില്‍ തന്നെപ്പോലെ അധികാരം കള്ളക്കേസില്‍ കുടുക്കിയവര്‍ക്കുവേണ്ടി അദ്ദേഹം മുന്നോട്ടുവന്നു. ഈ അറസ്റ്റുകള്‍ക്കു പിന്നിലെ കഠിനമായ ഔദ്യോഗിക പ്രചാരവേല നിങ്ങള്‍ക്ക് ബോധ്യമായെങ്കില്‍, അല്പസമയം നിര്‍ത്തി വീണ്ടുമൊന്ന് ചിന്തിച്ചുനോക്കൂ, ആരാണ് നിയമത്തിന്റെ തെറ്റായ ഭാഗത്തുള്ളതെന്ന്. അരുണിനെക്കുറിച്ച് ചിന്തിക്കൂ, അതിലെ അനീതിയെക്കുറിച്ച് ചിന്തിക്കൂ.

We use cookies to give you the best possible experience. Learn more