കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉമ തോമസിന്റെ ലീഡ് 7000 കടന്നു. പി.ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഇരട്ടിയിലധികമാണ് ഉമ തോമസിന്റെ ലീഡ്.
ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് 1258 വോട്ടാണ് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഉമ തോമസ് ആദ്യ റൗണ്ടില്‍ തന്നെ 2157 വോട്ടിന്റെ ലീഡ് സ്വന്തമാക്കി.
കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്. എന്നാല്‍ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ ആറായിരത്തിനും മേലെ ലീഡിലേക്ക് ഉമയെത്തി.
ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ എണ്ണിയത് യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളാണ് എണ്ണിയത്. ഇവിടെ തന്നെ പി.ടിക്കും മേലെ ലീഡ് ഉമ പിടിച്ചു.
രണ്ടാം റൗണ്ടിലും വലിയ മുന്നേറ്റാണ് യുഡിഎഫ് കാഴ്ചവക്കുന്നത്. ആയിരത്തില്‍ നിന്ന വോട്ടുകള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ ആറായിരത്തില്‍ എത്തി നില്‍ക്കുന്നത്.
യു.ഡി.എഫ് ക്യാമ്പില്‍ ഇതിനകം ആഘോഷം തുടങ്ങി. മഹാരാജാസ് കേന്ദ്രത്തിലെ വോട്ടിങ് സ്റ്റേഷന് മുന്നിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയത്.
ContenT Highlights: Uma Thomas’ lead crossed 7000 counting of votes in the Thrikkakara by-election progressed