ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗോപാല്‍ കന്ദയുടെ പിന്തുണ തേടിയ ബി.ജെ.പിയെ വിമര്‍ശിച്ച് ഉമ ഭാരതി
Kerala
ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗോപാല്‍ കന്ദയുടെ പിന്തുണ തേടിയ ബി.ജെ.പിയെ വിമര്‍ശിച്ച് ഉമ ഭാരതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 2:27 pm

ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സിര്‍സ എം.എല്‍.എയും ലോഖിത് പാര്‍ട്ടി നേതാവുമായ ഗോപാല്‍ കന്ദയുടെ പിന്തുണ തേടിയ ബി.ജെ.പി നടപടിയില്‍ എതിര്‍പ്പുമായി പാര്‍ട്ടി നേതാവ് ഉമാ ഭാരതി.

2012 ല്‍ ഗീതിക ശര്‍മ്മ എന്ന യുവ എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിചാരണ നേരിടുന്ന ആളാണ് ഗോപാല്‍ കന്ദയെന്നും ഈ നടപടിയെ അംഗീകരിക്കുന്നില്ലെന്നും ഉമാ ഭാരതി പറഞ്ഞു.

”സര്‍ക്കാര്‍ രൂപീകരിക്കാനായി സ്വതന്ത്ര എം.എല്‍.എയായ ഗോപാല്‍ കന്ദയുടെ പിന്തുണ ബി.ജെ.പി തേടിയെന്ന വാര്‍ത്ത കണ്ടു. ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയാണ് ഗോപാല്‍ കന്ദ. നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തു. ആ കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കേസില്‍ ജാമ്യത്തിലുള്ള വ്യക്തിയാണ് അദ്ദേഹം. ‘- ഉമാ ഭാരതി ട്വിറ്ററില്‍ കുറിച്ചു.

വ്യാഴാഴ്ച വോട്ടെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം, ഭരണകക്ഷിയായ ബി.ജെ.പിക്ക് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആറ് എം.എല്‍.എമാരുടെ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടാര്‍ സ്വതന്ത്രരുടെ ഉള്‍പ്പെടെ പിന്തുണ തേടി രംഗത്തെത്തിയത്.

എല്ലാ സ്വതന്ത്രരും ബി.ജെ.പിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ടെന്നായിരുന്നു സിര്‍സ എം.എല്‍.എ ഗോപാല്‍ കന്ദ പ്രതികരിച്ചത്.

എന്റെ പിതാവ് 1926 മുതല്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയിലെ 90 സീറ്റുകളില്‍ ബി.ജെ.പിക്ക് 40 സീറ്റും കോണ്‍ഗ്രസിന് 31 സീറ്റും ജന്നായക് ജനത പാര്‍ട്ടി (ജെ.ജെ.പി)ക്ക് 10 സീറ്റും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി), ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്.എല്‍.പി) എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റും ഏഴ് സ്വതന്ത്രരുമായിരുന്നു വിജയിച്ചത്.

ഹരിയാനയില്‍ ജനവധി തേടിയ 10 മന്ത്രിമാരില്‍ ഒന്‍പത് പേരും തോറ്റിരുന്നു. ഇത് ബി.ജെ.പിയുടെ ധാര്‍മ്മിക പരാജയമാണെന്നും അവരുടെ മുഴുവന്‍ നേതൃത്വവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ