ന്യൂദല്‍ഹി: ആഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ ഭൂമി പൂജയില്‍ മുന്‍കേന്ദ്രമന്ത്രി നേതാവ് ഉമ ഭാരതി പങ്കെടുക്കില്ല. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് ജാഗ്രത ശക്തമാക്കിയത്. ഉദ്ഘാടനത്തിന് ശേഷം അയോധ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും, മുരളി മനോഹര്‍ ജോഷിക്കും ക്ഷണം ലഭിച്ചില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതിയെയും മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അദ്വാനിയേയും ജോഷിയേയും ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
എന്നാല്‍ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും തീര്‍ച്ചയായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുമെന്നും മറ്റു നേതാക്കളെ ക്ഷണിച്ചതുപോലെ തന്നെ ഇവരേയും ഫോണില്‍ ബന്ധപ്പെടുമെന്നുമാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചത്.
രാംജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത് റായ് ആണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നവരുമായി ബന്ധപ്പെടുന്നതും ട്രസ്റ്റ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ