ന്യൂദല്‍ഹി: ഒ.ബി.സി ഉപസംവരണം ഇല്ലാതെ വനിത സംവരണ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമ ഭാരതി. വനിത ക്വാട്ടയിലെ പകുതി സീറ്റുകള്‍ എസ്.സി-എസ്.ടി, ഒ.ബി.സി എന്നിവര്‍ക്കായി സംവരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഉമ ഭാരതി മോദിക്ക് കത്തയച്ചു.
BJP leader Uma Bharti has now come in support of Rahul Gandhi’s demand for reservation for OBC women.
She said that without reservations for OBC women, she won’t let the Women’s Reservation Bill be implemented. pic.twitter.com/huG8cYc9K3
— Shantanu (@shaandelhite) September 23, 2023
മുസ്‌ലിം സമുദായത്തിലെ പിന്നാക്ക വിഭാഗക്കാര്‍ക്കും ആനുകൂല്യം ലഭിക്കണമെന്നും പിന്നാക്ക വിഭാഗക്കാരെ പരിഗണിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
വനിത സംവരണത്തില്‍ ഒ.ബി.സി ഉപസംവരണം ജനസംഖ്യാനുപാതികമായി ഉയര്‍ത്താനും ജാതി സെന്‍സസ് നടത്താനും കോണ്‍ഗ്രസും ‘ഇന്ത്യ’ മുന്നണിയും കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തവേയാണ് ബി.ജെ.പി നേതാവിന്റെ പ്രതികണം.
വനിത സംവരണ ബില്‍ രാജ്യസഭയിലും ലോക്‌സഭയിലും കഴിഞ്ഞ ദിവസങ്ങളില്‍ പാസാക്കിയിരുന്നു. രാജ്യസഭയില്‍ 215 പേര്‍ ബില്ലിനെ അനുകൂലിച്ചു. ആരും എതിര്‍ത്തില്ല. 454 എം.പിമാര്‍ ‘നാരിശക്തി വന്ദന്‍ അധിനിയം’ ബില്ലിനെ ലോക്‌സഭയില്‍
അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
അതേസമയം, വനിത സംവരണം 2026ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. സെന്‍സസ് നടപടികള്‍ 2026ലേ പൂര്‍ത്തിയാകൂവെന്നും സെന്‍സെസ്, മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂവെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നത്.
Content Highlight: Uma Bharti said Women’s reservation will not be allowed without OBC quota