| Friday, 3rd February 2023, 9:35 pm

മദ്യശാലകൾക്ക് മുൻപിൽ പശുവിനെ കെട്ടിയത് നല്ല കാര്യം: ഉമാ ഭാരതിയെ പ്രശംസിച്ച് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇൻഡോർ: മദ്യവിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി പശുക്കളെ മദ്യശാലകൾക്ക് മുൻപിൽ കെട്ടിയ സംഭവത്തിൽ ഉമാ ഭാരതിയെ പ്രശംസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. കഴിഞ്ഞ ദിവസമായിരുന്നു ഉമാ ഭാരതി കന്നുകാലികളെ മദ്യശാലകൾക്ക് മുൻപിൽ കെട്ടിയിട്ടത്.

സംസ്ഥാനത്ത് സമ്പൂർണ മദ്യനയം നടപ്പാക്കണമെന്നാണ് ബി.ജെ.പി മുൻ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതിയുടെ ആവശ്യം.

മദ്യം ഒഴിവാക്കാനും പാൽ കുടിക്കാനും ആയിരുന്നു ഉമാ ഭാരതിയുടെ ആഹ്വാനം.

മധ്യപ്രദേശിലെ നിവാര ജില്ലയിലെ ഓർക്കയിലുള്ള വിദേശ മദ്യശാലക്ക് മുമ്പിലാണ് അലഞ്ഞുതിരിഞ്ഞ് നടന്ന പഴുക്കളെ കെട്ടിയിട്ടുകൊണ്ട് ഉമാ ഭാരതി സംസ്ഥാന സർക്കാർ മദ്യ നയങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധം നടത്തിയത്.

മദ്യശാലക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഉമാഭാരതി ‘ശരാബ് നഹി, ധൂത് പിയോ (മദ്യം ഒഴിവാക്കൂ, പാൽ കുടിക്കൂ)’ എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു.

‘ബി.ജെ.പി പ്രവർത്തകരും നേതാക്കളും ഓരോ തവണയും ശ്രീരാമന്റെ പേര് പറയുന്നവരും സനാതന ധർമം പിന്തുടരുന്നവരുമാണ്. ജനങ്ങൾക്ക് പാലാണോ മദ്യമാണോ നൽകേണ്ടതെന്ന് അവർ തീരുമാനിക്കട്ടെ,’ ഉമാ ഭാരതി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ ഇതേ മദ്യശാലയിലേക്ക് ഉമാഭാരതി ചാണകം എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. 2022 മാർച്ചിൽ ഭോപ്പാലിലെ ഒരു മദ്യശാലയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധ സൂചകമായി പുതിയ മദ്യനയം എന്ന ആവശ്യവുമായി അയോധ്യ നഗറിൽ മദ്യശാലക്ക് സമീപത്തായുള്ള ക്ഷേത്രത്തിൽ തങ്ങുമെന്നും ഉമാ ഭാരതി കഴിഞ്ഞ ആഴ്ച പ്രഖ്യപിച്ചിരുന്നു.

തുടർന്ന്, സർക്കാര്‌ന്റെ മദ്യനയത്തിനായി ഇനി കാത്തുനിൽക്കുന്നില്ലെന്നും, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്യശാലകൾ പശുത്തൊഴുത്തുക്കളാക്കി മാറ്റുമെന്നും ഉമാ ഭാരതി പ്രഖ്യാപനം നടത്തുകയും ചെയ്തു.

Content Highlight: Uma bharati tying cows in front of liquor shops a good thing says MP minister

Latest Stories

We use cookies to give you the best possible experience. Learn more