ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. അടുത്ത ഒന്നരവര്‍ഷം ഇനി രാമക്ഷേത്രത്തിനും ഗംഗാനദിയ്ക്കും വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുക എന്നും ഉമാഭാരതി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രത്തിനായി തീവ്രഹിന്ദുത്വ സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമാഭാരതി ഇനി മത്സരിക്കാനില്ലെന്ന അറിയിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ ഉമാഭാരതിയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. മോദി മന്ത്രിസഭയില്‍ ആദ്യം ജലവിഭവവും ഗംഗാനദി പുനരുജ്ജീവനചുമതലയുമായിരുന്നു ഉമാഭാരതിയ്ക്കുണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം കുടിവെള്ളത്തിന്റെ ചുമതല മാത്രമാണ് മന്ത്രിസഭാ പുനസംഘാടനത്തിന് ശേഷം ലഭിച്ചത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് ഉമാഭാരതി പറഞ്ഞു.
നേരത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു.
WATCH THIS VIDEO: