| Thursday, 14th March 2013, 12:43 pm

ആഡംബര വീടിന് ലേലത്തില്‍ വില 80 മില്യണ്‍ പൗണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലണ്ടനില്‍ ഏറ്റവും വലിയ ആസ്തി വില്‍പ്പനയില്‍ ഒരു വീടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ബ്രിട്ടണിലെ ഏറ്റവും വിലയേറിയ  ഒരു വമ്പന്‍ വീട് വിറ്റത്
എണ്‍പത് മില്യണ്‍ പൗണ്ടിനാണ്. (]

ഈ ദശാബ്ധത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ വിലയ്ക്ക് ഒരു വീട് വിറ്റത്. 21,500സക്വയര്‍ ഫീറ്റ് ചുറ്റളവുള്ള ആഢംബര മണിമേടയാണ് ഇതോടെ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടത്.

റജന്റ്‌സ് പാര്‍ക്കിന് മുമ്പിലുള്ള ഈ വീട് ന്യൂസ് ലാന്റ് ഹൈക്കമ്മീഷണറുടേതാണ്.

തുറമുഖ സൗകര്യവും ജിംനേഷ്യവും സ്വിമ്മിങ് പൂള്‍, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാനാകുന്ന  അത്യാധുനിക സംവിധാനമുള്ള ഗേറ്റ്,നാല്‍പത് മീറ്റര്‍ നീളത്തിലുള്ള മനോഹരമായ പൂന്തോട്ടം,അതില്‍ നിന്നും ടെറസിലേക്കു രണ്ട് സ്‌റ്റെയര്‍കേസുകള്‍ എന്നീ അത്യാധുനിക സൗകര്യങ്ങളുള്ള ഈ വീട് ആരെയും ആകര്‍ഷിക്കുന്നതാണ്.

മുന്‍ അംബാസിഡര്‍മാര്‍, ഹിപ്പികള്‍ എന്നിവരും മുമ്പ് ഈ വീടിന്റെ ഉടമസ്ഥാരായിരുന്നിട്ടുണ്ട്. ഈ വീടിന് 11 ബാത്ത്‌റൂം, ഒമ്പത് റിസപ്ഷന്‍ റൂം, മാര്‍ബിള്‍ കൊണ്ടുളള കാറ്ററിംഗ് കിച്ചണ്‍, കമ്പ്യൂട്ടര്‍ നിയന്ത്രിക്കുന്ന ലൈറ്റിംഗ് സംവിധാനമുള്ള ലൈംസ്റ്റോണ്‍ വിരിച്ച ഹാള്‍,  എന്നീ സൗകര്യങ്ങളുള്‍പ്പെടെ ആഡംബര സൗകര്യങ്ങളെല്ലാം തന്നെയുള്ള വീടാണിതെന്ന് വാര്‍ത്താ ഏജന്‍സികള്‍പറയുന്നു.

നവംബറിലാണ് ഈ വീട് മാര്‍ക്കറ്റിലെത്തുന്നത്. റഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ചില ബിസിനസ് വമ്പന്‍ മാര്‍ ചേര്‍ന്നാണ് ഈ വീട് മുമ്പ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ലേലത്തില്‍ എണ്‍പത് മില്യണ്‍ ഡോളറിന് ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മുഗുള്‍ മാര്‍കസ് കോപ്പര്‍ സ്വന്തമാക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more