തെഹ്‌രാന്‍: 176 പേരുടെ മരണത്തിനിടയാക്കിയ ഉക്രൈന്‍ വിമാനത്തിനു നേരെയുള്ള ഇറാന്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഉക്രൈന്‍ പ്രസിഡന്റ് വോലോദിമര്‍ സെലന്‍സ്‌കി.
സംഭവത്തില്‍ ഇറാന്‍ നിരുപാധികം മാപ്പു പറയണമെന്നും ആക്രമത്തില്‍ ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സെലന്‍സ്‌കി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘സംഭവത്തില്‍ ഇറാന്‍ തുറന്ന അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. ഔദ്യോഗികമായി മാപ്പു പറയുകയും വേണം,’ സെലന്‍സ്‌കി പ്രതികരിച്ചു.
ബുധനാഴ്ച രാത്രിയാണ് തെഹ്‌രാനില്‍ വെച്ച് ഇറാന്‍ വ്യോമാക്രമണത്തില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നു വീഴുന്നത്.
ഇറാനാണ് ആക്രമണം നടത്തിയതെന്ന് യു.എസും കാനഡയും ആരോപിച്ചിരുന്നെങ്കിലും ഇറാന്‍ ആദ്യ ഘട്ടത്തില്‍ ഇത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇറാന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.
അബദ്ധ വശാല്‍ ഉക്രൈന്‍ വിമനത്തിനു നേരെ ആക്രമണം നടന്നതെന്നാണ് ഇറാന്‍ പ്രതികരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവിച്ച ദുരന്തത്തില്‍ ഇറാന്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നു എന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി അറിയിച്ചത്.
ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 എന്ന വിമാനമാണ് ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നത്.