ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ രാഷ്ട്രീയപരമായി ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിനിവേശ ശക്തികളെ, അക്രമകാരികളെ ഒരുമിച്ച് ചെറുക്കാം,” സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
Spoke with 🇮🇳 Prime Minister @narendramodi. Informed of the course of 🇺🇦 repulsing 🇷🇺 aggression. More than 100,000 invaders are on our land. They insidiously fire on residential buildings. Urged 🇮🇳 to give us political support in🇺🇳 Security Council. Stop the aggressor together!
എന്നാല്‍ ഉക്രൈന്‍-റഷ്യ വിഷയത്തില്‍ ഒരു ചേരിയിലും ചേരാത്ത നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഇന്ത്യ പറയുന്നത്.
നേരത്തെ റഷ്യക്കെതിരായി യു.എന്‍ രക്ഷാസമിതി കൊണ്ടുവന്ന ‘ഉക്രൈന്‍ പ്രമേയ’ത്തെയും ഇന്ത്യ അനുകൂലിച്ചിരുന്നില്ല. ഉക്രൈനില്‍ നിന്നും സൈനിക പിന്മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിക്കാതിരുന്നത്. യു.എസും അല്‍ബേനിയയും ചേര്‍ന്നായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നാണ് ഇന്ത്യ ഉക്രൈന് അനുകൂലമായ നടപടി സ്വീകരിക്കാതിരുന്നത്. റഷ്യയെ പിണക്കേണ്ട എന്ന നിലപാടിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇന്ത്യയ്ക്ക് പുറമെ ചൈനയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു.
Content Highlight: Ukraine president Volodymyr Zelenskyy talked with Narendra Modi