| Thursday, 16th November 2023, 6:13 pm

ഉക്രൈൻ യുദ്ധത്തില്‍ മെഡിക്കല്‍ പഠനം മുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം ഒരുക്കി ഉസ്ബകിസ്ഥാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമര്‍ഖന്ദ്: 2021ലെ റഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഉക്രെയ്ന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനം മുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അയല്‍രാജ്യമായ ഉസ്ബകിസ്ഥാനിലെ പ്രമുഖ സ്ഥാപനത്തില്‍ പഠനം തുടരുന്നു. സമര്‍ഖന്ദ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രം ആയിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

19,000 ത്തോളം എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു ഉക്രൈൻ കുടുങ്ങിയത്. ‘ഓപ്പറേഷന്‍ ഗംഗ’ എന്ന് പേരിട്ട പദ്ധതിയില്‍ എല്ലാവരെയും നാട്ടിലെത്തിച്ചെങ്കിലും യുദ്ധം തുടര്‍ന്നതോടെ ഇവര്‍ക്ക് പഠനം മുടങ്ങിയിരുന്നു.

വൈകിയാണെങ്കിലും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ തിരിച്ചുപോയി. ചിലര്‍ റഷ്യ, സെര്‍ബിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും.

അവശേഷിച്ചവര്‍ക്ക് വേണ്ടിയാണ് സമര്‍ഖന്ദ് യൂണിവേഴ്‌സിറ്റി പഠനം തുടരാന്‍ അവസരം നല്‍കിയത്.

യുദ്ധം തുടങ്ങിയതോടെ ഇന്ത്യന്‍ എംബസി തങ്ങളെ ബന്ധപ്പെട്ട് ഇവര്‍ക്ക് പഠനം തുടരാന്‍ അവസരം ആവശ്യപ്പെട്ടതായി സമര്‍ഖന്ദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സഫര്‍ അമീനോവ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കി മുപ്പതിലേറെ ഇന്ത്യന്‍ അധ്യാപകരെ അധികമായി നിയമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലും ജീവിതനിലവാരം തുല്യമാണെങ്കിലും ജീവിതചെലവ് ഉസ്‌ബെകിസ്ഥാനില്‍ കൂടുതലാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: ukraine indian students continous further studies at Uzbekistan University

We use cookies to give you the best possible experience. Learn more