| Tuesday, 24th August 2021, 2:35 pm

അഫ്ഗാനില്‍ രക്ഷാദൗത്യത്തിനെത്തിയ ഉക്രൈന്‍ വിമാനം തട്ടികൊണ്ടുപോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഉക്രൈന്‍ വിമാനം അജ്ഞാതര്‍ തട്ടികൊണ്ടുപോയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉക്രൈന്‍ വിമാനം അഫ്ഗാനിലെ കാബൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

ഒരുകൂട്ടം ആയുധധാരികളാണ് വിമാനം തട്ടികൊണ്ടുപോയതെന്ന് ഉക്രൈന്‍ വിദേശകാര്യ ഉപമന്ത്രി യെവ്‌ജെനി യെനിന്‍ പറഞ്ഞതായി വിവിധ അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ഉക്രൈന്‍ പൗരന്മാരെ ഒഴിവാക്കി മറ്റു ചിലരുമായി വിമാനം ഇറാനിലേക്ക് പറന്നതായി വാര്‍ത്താ ഏജന്‍സി ടാസ് (TASS) റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാന്റെ വ്യോമയാന വക്താവ് ഈ റിപ്പോര്‍ട്ടുകള്‍ നിരസിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more