| Saturday, 5th January 2019, 8:40 pm

'കേരളത്തില്‍ പോകുമ്പോള്‍ സൂക്ഷിക്കുക': സഞ്ചാരികള്‍ക്ക് ബ്രിട്ടന്റെ ജാഗ്രതാ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കേരളത്തില്‍ സഞ്ചരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും കേരളത്തിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വേണം യാത്ര തിരിക്കാനെന്നും ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചില നഗരങ്ങളില്‍ സംഘര്‍ഷം നടക്കുന്നുണ്ടെന്നും പൊതുസംവിധാനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വിദേശകളടക്കം എത്തുന്ന പൊതുസ്ഥലങ്ങളിലാണ് അടുത്തിടെ ആക്രമണങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്ത് വിവിധയിടങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പൗരന്മാര്‍ക്ക് വിവരം കൈമാറുന്ന ബ്രിട്ടന്റെ സംവിധാനമാണ് എഫ്.സി.ഒ

Latest Stories

We use cookies to give you the best possible experience. Learn more