ലണ്ടന്‍: ചൈനയേയും റഷ്യയേയും നേരിടാന്‍ നയം ശക്തമാക്കി ബ്രിട്ടന്‍. ബഹിരാകാശത്ത് റഷ്യയും ചൈനയും ഉയര്‍ത്തുന്നന്ന ഭീഷണികള്‍ നേരിടാനാണ് യു.കെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.
സര്‍ക്കാരിന്റെ വിദേശ, സുരക്ഷാ, പ്രതിരോധ നയ അവലോകനത്തിന്റെ ഭാഗമായാണ് ബഹിരാകാശത്ത് റഷ്യയും ചൈനയും ഉയര്‍ത്തുന്ന ഭീഷണികള്‍ കൈകാര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൈനയേയും റഷ്യയേയും നേരിടാനുള്ള കഴിവ് യുണൈറ്റഡ് കിംഗ്ഡം ഉയര്‍ത്തുമെന്ന് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.
പ്രൊജക്റ്റിലിന്റെ പ്രകോപനപരമായ പരീക്ഷണത്തിലൂടെ റഷ്യ യു.കെയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് വാലസ് ദി സണ്‍ഡേ ടെലിഗ്രാഫ് ദിനപത്രത്തില്‍ എഴുതി, ചൈനയും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
”ചൈനയും ആക്രമണാത്മക ബഹിരാകാശ ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇരു രാജ്യങ്ങളും അവരുടെ കഴിവുകള്‍ ഉയര്‍ത്തുകയാണ്. ഇത്തരം പെരുമാറ്റം സര്‍ക്കാര്‍ നിലവില്‍ നടത്തുന്ന അവലോകനത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സാറ്റ്‌ലൈറ്റ് പരീക്ഷണത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ആയുധത്തിന്റെ സവിശേഷതകളുള്ള പ്രൊജക്‌റ്റൈല്‍ വിക്ഷേപിച്ചതിലും ആശങ്കയുണ്ടെന്നും യു.കെ വ്യക്തമാക്കി.
ലണ്ടനും മോസ്‌കോയും തമ്മിലുള്ള ബന്ധം ഈയിടയ്ക്ക് വഷളായിരുന്നു. റഷ്യയ്ക്ക് യു.കെ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ