ലണ്ടന്‍: മരിച്ചിട്ടും സംഗീതലോകത്ത് തീരാനോവായിരിക്കുകയാണ് വയലിനിസ്റ്റ് ബാലഭാസകര്‍. ഒരിക്കല്‍ ആ വയലിന്റെ മാസ്മരികത അനുഭവിച്ചാല്‍ പിന്നീട് മറക്കാനാകില്ല.
ALSO READ: അഞ്ചു ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
ഈ വാക്കുകളെ ഊട്ടിയുറപ്പിക്കുകയാണ് ഇംഗ്ലീഷ് ഗായകന്‍ സാജ് സാബ്രി. ബാലഭ്‌സകറിന്റെ വിയോഗത്തിലെ വേദന പങ്കുവെച്ചും അദ്ദേഹത്തിന് ഗാനമാലപിച്ചുമാണ് സബ്രി രംഗത്തെത്തിയത്. ദുബായില്‍ പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് വിയോഗവാര്‍ത്ത സാജ് അറിയുന്നത്.
ബാലഭാസ്‌കറിനൊപ്പം വേദി പങ്കിടാന്‍ കഴിയാത്തത് നഷ്ടമായെന്ന് പറഞ്ഞ സാബ്രി മലയാളഗാനം ആലപിച്ചാണ് ബാലഭാസ്‌കറിനോടുള്ള സ്‌നേഹം മലയാളികളെ അറിയിച്ചത്. ഭാഷ വശമില്ലാത്തതിനാല്‍ തെറ്റുപറ്റിയാല്‍ പൊറുക്കണമെന്ന് പറഞ്ഞ് നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായി കാത്തിരുന്നു എന്ന ഗാനം ആലപിച്ചിരിക്കുന്നത്