ലണ്ടണ്‍: സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന ആരോപണങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണത്തിനായി ബ്രിട്ടണ്‍ ശ്രമിക്കണമെന്ന് ബ്രിട്ടിഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍. ഇതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍േക്കണ്ടതില്ലെന്നും കോര്‍ബിന്‍ പ്രതികരിച്ചു.
സിറിയന്‍ രാസായുധ ആക്രമണവുമായി ബന്ധപ്പെട്ട ഏതു തീരുമാനങ്ങളും യു.എസിനോടും ഫ്രാന്‍സിനോടുമൊപ്പം കൈക്കൊള്ളാനുള്ള തെരേസാ മേയുടെ തീരുമാനത്തിന് വ്യാഴാഴ്ച മുതിര്‍ന്ന മന്ത്രിമാരുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍, സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കും മുന്‍പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നേടണമെന്നും കോര്‍ബിന്‍ പറഞ്ഞു.
“വിഷയത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ്,” ലേബര്‍ പാര്‍ട്ടി നേതാവ് പ്രസ്താവിച്ചു. “കഴിഞ്ഞ വാരാന്ത്യത്തിലെ ഭീകരമായ രാസായുധ ആക്രമണത്തെക്കുറിച്ച് യു.എന്‍ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണത്തിനായി ശ്രമിക്കുകയാണ് ബ്രിട്ടന്‍ ചെയ്യേണ്ടത്”, അദ്ദേഹം വ്യക്തമാക്കി.
Watch DoolNews Video: