ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിടസ് ജോണ്‍സന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ബോറിസ് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ എനിക്ക് രോഗലക്ഷണം നേരിട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തി. റിസള്‍ട്ട് പോസിറ്റീവാണ്. ഇപ്പോള്‍ ഞാന്‍ ഐസൊലേഷനിലാണ്. പ്രധാനമന്ത്രിയുടെ ചുമതലകള്‍ ഞാന്‍ തന്നെയാവും നടത്തുക. വൈറസ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കും’ ബോറിസ് ജോണ്‍സന്‍ ട്വീറ്റ് ചെയ്തു.
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചാള്‍സ് രാജകുമാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.