ലണ്ടന്‍: ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തിലേക്ക്. ഇതോടെ ബ്രെക്‌സിറ്റ് ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പില്‍, 2020 ജനുവരി അവസാനത്തോടെ ബ്രിട്ടണ്‍ യുറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തേക്ക് പോകും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 650 ല്‍ 326 സീറ്റില്‍ വിജയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് ഫലം ബ്രെക്‌സിറ്റ് നടപ്പാക്കാനും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത് പോകുന്നതിനുള്ള നടപടിയിലേക്ക് നയിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.
നേരത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബോറിസ് ജോണ്‍സന് അനുകൂലമായിരുന്നു. 650 അംഗ പാര്‍ലമെന്ഡറിലെ 368 സീറ്റുകള്‍ ബോറിസിന്റെ പാര്‍ട്ടി നേടുമെന്നായിരുന്നു ബി.ബി.സി, സ്‌കൈ ന്യൂസ്, ഐ.ടി.വി എന്നിവര്‍ പ്രവചിച്ചത്.
86 സീറ്റിന്റെ ഭൂരിപക്ഷം അവര്‍ക്കു ലഭിക്കുമെന്നും ലേബര്‍ പാര്‍ട്ടി 200 സീറ്റില്‍ താഴെയായി ഒതുങ്ങുമെന്നുമാണ് അവര്‍ പ്രവചിച്ചത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ ഒരു എക്സിറ്റ് പോള്‍ ഫലം മാത്രമാണു തെറ്റിയത്.
വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ജനത വോട്ട് രേഖപ്പെടുത്തിയത്. ‘തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണു തെരഞ്ഞെടുപ്പിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
2016ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാന്‍ ഹിത പരിശോധനയിലൂടെ തീരുമാനമെടുത്ത ശേഷം നടക്കുന്ന മൂന്നാം തെരഞ്ഞെടുപ്പാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ