| Thursday, 29th October 2020, 9:09 pm

ആന്റി സെമന്റിക് നിലപാടെന്ന് ആരോപണം; ജേര്‍മി കോര്‍ബിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി മുന്‍ നേതാവ് ജെര്‍മി കോര്‍ബിനെ സസ്പെന്‍ഡ് ചെയ്തു. കോര്‍ബിന്‍ നേതൃത്വത്തിലിരിക്കെ എടുത്ത സെമറ്റിക് വിരുദ്ധ നിലപാടുകളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.

നേരത്തെ ഒരു മനുഷ്യാവകാശ നിരീക്ഷണ സംഘം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജേര്‍മി കോര്‍ബിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

കോര്‍ബിന്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് ഇരുന്ന സമയങ്ങളില്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കിയില്ല, തല്‍പ്പര കക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും പാര്‍ട്ടി യോഗങ്ങളിലും ഓണ്‍ലൈനുകളിലും ആന്റി സെമറ്റിക് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍.

കോര്‍ബിന്റെയും ടീമിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര പിഴയാണെന്ന് ലേബര്‍ പാര്‍ട്ടിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനാലാണ് അന്വേഷണവിധേയനായി അദ്ദേഹത്തിനെ സസ്‌പെന്റ് ചെയ്തതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

ലേബര്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെര്‍ഗറിന്റെ അടക്കമുള്ള രാജി  കോര്‍ബിന്‍ അടക്കമുള്ളവരുടെ ആന്റി സെമന്റിക് നിലപാടുകളെ തുടര്‍ന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം പാര്‍ട്ടിയിലെ ആന്റി സെമന്റിക് വിഷയങ്ങള്‍ ഉണ്ട് എന്നത് യഥാര്‍ത്ഥ്യമാണെന്നും ഇത് അപലപനീയമാണെന്നുമാണ് കോര്‍ബിന്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഉള്ള പ്രശ്‌നത്തെ രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും എതിരാളികളും മിക്ക മാധ്യമങ്ങളും യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ത്തി കാണിച്ചതാണെന്നും കോര്‍ബിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  UK Labour Party Suspends Jeremy Corbyn after Anti-Semitism allegations

We use cookies to give you the best possible experience. Learn more