ലണ്ടന്‍: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഉദ്പാതിപ്പിക്കുന്ന മാഗി സുരക്ഷിതമാണെന്ന് ബ്രിട്ടന്‍. ഇന്ത്യയില്‍ മാഗിയെ ചൊല്ലിയുണ്ടായ വിവാദത്തിന്‍രെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (എഫ്.എസ്.എ) നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മാഗിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ഏജന്‍സി സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാഗിയിലെ ലെഡിന്റെ അളവ് യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കുന്ന പരിധിയിലും താഴെയാണെന്നാണ് കണ്ടെത്തിയത്. ഇതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പുറത്തിയറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏകദേശം 900ത്തോളം മാഗിയുടെ പാക്കറ്റുകളാണ് പരിശോധനക്കായി എടുത്തത്. വിയറ്റ്‌നാം, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഏജന്‍സികളും ഇന്ത്യയില്‍നിന്നുള്ള മാഗി നൂഡില്‍സ് സുരക്ഷിതമാണെന്നു കണ്ടെത്തിയിട്ടുണ്ട്
ഇന്ത്യയിലെ മാഗിയുടെ നിരോധനത്തിന് ശേഷം ബ്രിട്ടനിലെ ഉപഭോക്താക്കള്‍ക്കിടയിലും ഇത് സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഉത്പന്നം വിവാദമായതിനെ തുടര്‍ന്ന് ഏകദേശം 320 കോടി രൂപ വിലവരുന്ന 17,000 കോടി മാഗി പാക്കറ്റുകള്‍ നെസ്‌ലെ പിന്‍വലിച്ചിരുന്നു. പിന്‍വലിച്ചവയില്‍ ഭൂരിഭാഗവും കമ്പനി നശിപ്പിച്ചു കളയുകയും ചെയ്തു.