| Monday, 16th November 2020, 12:14 am

പത്തു വര്‍ഷത്തിനുള്ളില്‍ യു.കെ.യില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: 2030ാടു കൂടി പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനുളള നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇതു സംബന്ധിച്ചുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.

നേരത്തെ പദ്ധതിയിട്ടതിനേക്കാളും അഞ്ച് വര്‍ഷം നേരത്തെ പെട്രോള്‍, ഡീസല്‍ കാറുകളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. 2035 ല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന വിലക്കുമന്നായിരുന്നു നേരത്തെ ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ മാര്‍ക്കറ്റ് വിപുലപ്പെടുത്താനാവുമെന്നും കാലാവസ്ഥ വ്യതിയാന പ്രശന്ങ്ങളെ പ്രതിരോധിക്കാനാവുമെന്നുമാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.

യു.കെയിലെ മോട്ടോര്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഇത്തരമൊരു നീക്കം ഉണ്ടാക്കുക. കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ പുതിയ കാര്‍ വില്‍പ്പനയുടെ 73.6 ശതമാനവും പെട്രോള്‍, ഡീസല്‍ ഇന്ധന കാറുകളാണ്. അതേസമയം 5.5 ശതമാനം മാത്രമായിരുന്നു ഇലക്ട്രിക് വാഹനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more