| Tuesday, 17th September 2019, 7:26 pm

കോടതി ഉത്തരവ് ലംഘിച്ച് സൗദി അറേബ്യക്ക് ആയുധം നല്‍കിയതില്‍ നിരുപാധികം മാപ്പു പറഞ്ഞ് യു.കെ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കോടതി വിധി ലംഘിച്ചുകൊണ്ട് സൗദി അറേബ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിരുപാധികം മാപ്പു ചോദിച്ച് യു.കെ സര്‍ക്കാര്‍. യെമനില്‍ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സൗദിക്ക് ആയുധം നല്‍കരുതെന്നുമായിരുന്നു കോടതി ഉത്തരവ്. ജൂണ്‍ 20നായിരുന്നു കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

നിയമം ലംഘിച്ചതില്‍ മാപ്പു ചോദിച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിസ് ഡ്രസ് ആംസ് എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍സ് കമ്മിറ്റി അധ്യക്ഷന്‍ എം.പി ഗ്രഹാം ജോണ്‍സിന് കത്തെഴുതുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

435450 പൗണ്ട് മൂല്യമുള്ള ആയുധങ്ങള്‍ സൗദി അറേബ്യക്ക് വിറ്റിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചുകൊണ്ടാണ് സൗദിക്ക് ആയുധം വില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാമ്പെയ്ന്‍ എഗൈന്‍സ്റ്റ് ആംസ് ട്രേഡ് ആണ് കോടതിയെ സമീപിച്ചത്. ആയുധങ്ങള്‍ സൗദി അറേബ്യ മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തിരിച്ചറിയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹരജിയില്‍ കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഇതിനെതിരായ ഉത്തരവ് വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സൗദി അറേബ്യയും യു.എ.ഇയുമടക്കമുള്ള സൈനിക സഖ്യമാണ് യെമനില്‍ ഹൂതി വിമതര്‍ക്കെതിരെയുള്ള സൈനിക ആക്രമണം നടത്തുന്നത്. ആക്രമത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more